വിജയ്‌ ആരാധകരെ തൃപ്തിപ്പെടുത്തി തെറി

പുലി എന്ന സിനിമ ആരാധകര്‍ക്ക് സമ്മാനിച്ച വിഷമങ്ങള്‍ അതിന്റെ ഇരട്ടിയായി തീര്‍ക്കും വിധത്തില്‍ അറ്റ്‌ലീ ഒരുക്കിയ ഒരു മെഗാ മാസ്സ് വിജയ് ഷോ ആണ്...

വിജയ്‌ ആരാധകരെ തൃപ്തിപ്പെടുത്തി തെറി

vijay-theri

പുലി എന്ന സിനിമ ആരാധകര്‍ക്ക് സമ്മാനിച്ച വിഷമങ്ങള്‍ അതിന്റെ ഇരട്ടിയായി തീര്‍ക്കും വിധത്തില്‍ അറ്റ്‌ലീ ഒരുക്കിയ ഒരു മെഗാ മാസ്സ് വിജയ് ഷോ ആണ് തെറി.

ആരാധകര്‍ക്ക് ആര്‍ത്തുവിളിക്കാന്‍ പാകത്തിലുള്ള മാസ്സ് രംഗങ്ങളാല്‍ സമ്പന്നമാണ് തെറി.
ജോസഫ് കുരുവിളയും അയാളുടെ മകളും ഒരു നാട്ടില്‍ (നമ്മുടെ കേരളത്തില്‍ ) സന്തോഷത്തോടെ ജീവിച്ചു വരികയും അവരുടെ ജീവിതത്തിലേക്ക് വരുന്ന മകളുടെ സ്‌കൂളിലെ ആനി ടീച്ചര്‍ (എമി ജാക്ക്‌സണ്‍)കടന്നു വരികയും ചെയ്യുന്നു .ആ നാട്ടില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുക വഴി ജോസഫ് കുരുവിളയുടെ ഫ്‌ലാഷ് ബാക്ക് പോലീസ് സ്‌റ്റോറി എമിയുടെ കഥാപാത്രവും കൂട്ടത്തില്‍ പ്രേഷകരും അറിയുകയാണ് .


പറഞ്ഞു പഴകിയ കഥ തന്നെയാണ് തെറിക്കും പറയാന്‍ ഉള്ളത്. ഫ്‌ലാഷ് ബാക്കില്‍ വളരെ ബാലിശമായ ഒരു കഥയും കൂടെ ഒരു കൊടും ക്രൂരന്‍ വില്ലനും അങ്ങനെ പോകുന്നു പഴം കഥകള്‍ .
എങ്കിലും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ഉള്‍പ്പടെയുള്ള സാമൂഹിക പ്രസക്തിയുള്ള (അതെന്നും പ്രസക്തമായ കാര്യങ്ങളാണ് ) കാര്യങ്ങളും അറ്റ്‌ലീ സിനിമയില്‍ ചേര്‍ത്തിട്ടുണ്ട് .

സവിശേഷതകള്‍

വിജയ് ഇദ്ദേഹത്തിന്റെ ആരാധകര്‍ക്ക് വേണ്ട എല്ലാ ചേരുവകളും ഉള്‍കൊള്ളിച്ചു എന്നതാണ് സിനിമയുടെ ആദ്യത്തെ പ്ലസ് പോയിന്റ് . എല്ലാ സിനിമകളിലെയും പോലെ ആക്ഷന്‍,ഡാന്‍സ്,ഡയലോഗ് ഡെലിവറി എന്നിവയില്‍ കയ്യടി വാങ്ങി ആരാധകരുടെ ആവേശ താരമായി സ്‌ക്രീനില്‍ നിറഞ്ഞാടി .

അറ്റ്‌ലീ

പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കഥ സിനിമ ലക്ഷ്യം വെയ്ക്കുന്ന പ്രേഷകരെ രസിപ്പിക്കും വിധത്തില്‍ എടുത്തി വെച്ചിട്ടുണ്ട് ..

ക്യാമറ

ജോര്‍ജ് സി വില്ല്യംസിന്റെ വക മനോഹരമായ ഫ്രെയിമുകള്‍.

സംഗീതം

ജിവി പ്രകാശ് കുമാറിന്റെ 50 ആം ചിത്രത്തിലെ പശ്ചാത്തല സംഗീതം കൊള്ളാമായിരുന്നെങ്കിലും പാട്ടുകളില്‍ ചിലത് മോശമായി തോന്നി .

പോരായ്മകള്‍

കഥ : യുക്തി അന്വേഷിച്ചു നടക്കുന്നവന് പോസ്‌റ്മാര്ട്ടം ചെയ്തു വെയ്ക്കാന്‍ പാകത്തില്‍ ഉള്ള സന്ദര്‍ഭങ്ങള്‍ ഒരുപാടുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ ...നിങ്ങള്‍ ഒരു വിജയ് ആരാധകന്‍ ആണോ ? അല്ലെങ്കില്‍ മാസ്സ് മസാല സിനിമകള്‍ ആസ്വദിക്കുന്ന ആളാണോ ?

എങ്കില്‍ പോയി ടിക്കെറ്റെടുത്ത് സിനിമ കണ്ടോളു .. ഇഷ്ടപ്പെടും ..രോഹിത് കെ.പി