തെറിയുടെ വിതരണാവകാശം ഫ്രൈഡേ ഫിലിംസിന്

തമിഴിന്റെ ഇളയ തലപതി വിജയ്‌ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തെറിയുടെ കേരളത്തിലുള്ള വിതരണാവകാശം വിജയ്‌ ബാബു-സാന്ദ്ര തോമസ്‌ എന്നിവ്വര്‍ നേതൃത്വം...

തെറിയുടെ വിതരണാവകാശം ഫ്രൈഡേ ഫിലിംസിന്

vijay-theri

തമിഴിന്റെ ഇളയ തലപതി വിജയ്‌ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തെറിയുടെ കേരളത്തിലുള്ള വിതരണാവകാശം വിജയ്‌ ബാബു-സാന്ദ്ര തോമസ്‌ എന്നിവ്വര്‍ നേതൃത്വം കൊടുക്കുന്ന ഫ്രൈഡേ ഫിലിം കമ്പനിക്ക് ലഭിച്ചു. പൃഥ്വിരാജിന്റെ ആഗസ്റ്റ് സിനിമയെ മറികടന്നാണ് ഫ്രൈഡേ ഫിലിംസ് വിതരണാവകാശം സ്വന്തമാക്കിയത്.

ഫ്രൈഡേ ഫിലിം ഹൗസും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാകും തെറി കേരളത്തില്‍ വിതരണം ചെയ്യുക.

ചിത്രത്തിന്റെ നിര്‍മ്മാതാവായ കലൈപുലി എസ്. താണുവായിരുന്നു പൃഥ്വിരാജിന്റെ ഉറുമിയുടെ തമിഴ്‌നാട്ടിലെ റൈറ്റ്‌സ് വാങ്ങിയിരുന്നത്. കലൈപുലിയുമായിട്ടുള്ള അടുപ്പത്തില്‍ ആഗസ്റ്റ് സിനിമാസ് തെറിയുടെ റൈറ്റ്‌സ് സ്വന്തമാക്കാന്‍ അവസാന നിമിഷം വരെ ശ്രമിച്ചുവെങ്കിലും മോഹവില നല്‍കി ഫ്രൈഡേ ഫിലിംസ് വിതരണ അവകാശം നേടുകയായിരുന്നു. ഏകദേശം 5.6 കോടി രൂപയ്ക്കാണ് കേരള വിതരണവകാശം വിറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍.


ആറ്റ്‌ലി സംവിധാനം ചെയ്തിരിക്കുന്ന തെറിയെക്കുറിച്ച് വന്‍ പ്രതീക്ഷകളാണ് തെന്നിന്ത്യന്‍ സിനിമയില്‍. ഏപ്രില്‍ 14നാണ് ചിത്രം റിലീസിനെത്തുന്നത്.