ഇനി സൗദിയിലും സിനിമ കാണാം; തീയറ്ററുകൾ വീണ്ടും തുറക്കുന്നു

യാഥാസ്ഥിതികത്വത്തിന്റെ തിരശീല മെല്ലെ മാറ്റി, സൗദി അറേബ്യയിൽ സിനിമയുടെ വെള്ളിത്തിരകൾ വീണ്ടും ചലിക്കുന്നു.സൗദി അറേബ്യയിലെ സിനിമ ഹാളിൽ സിനിമ കാണുക എന്ന...

ഇനി സൗദിയിലും സിനിമ കാണാം;  തീയറ്ററുകൾ വീണ്ടും തുറക്കുന്നു

a-class-theaters-


യാഥാസ്ഥിതികത്വത്തിന്റെ തിരശീല മെല്ലെ മാറ്റി, സൗദി അറേബ്യയിൽ സിനിമയുടെ വെള്ളിത്തിരകൾ വീണ്ടും ചലിക്കുന്നു.


സൗദി അറേബ്യയിലെ സിനിമ ഹാളിൽ സിനിമ കാണുക എന്ന സ്വപ്നം യാഥാർത്യമാക്കിക്കൊണ്ട് സൗദി അറേബ്യയിലെ സിനിമ തീയറ്ററുകൾ ഉടൻ  തുറന്നേക്കും.


"സിനിമാ ശാലകൾ ഉടൻ തന്നെ വീണ്ടും തുറന്നേക്കും, സൗദിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ മാറ്റത്തെയും, സിനിമ മത വിരുദ്ദമല്ല എന്ന സത്യത്തെയും ഉൾക്കൊണ്ടു കൊണ്ടാണ് പുതിയ തീരുമാനം" സൗദി കലാ സാംസ്കാരിക  അസോസിയേഷൻ ചെയർമാൻ സുൽത്താൻ അൽ ബസി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.