വാട്സാപ്പിന്റെ പുതിയ സുരക്ഷാ സംവിധാനത്തെ കുറിച്ച് അറിയേണ്ടത്

തങ്ങളുടെ സന്ദേശങ്ങൾ ഇനി മുതൽ കൂടുതൽ സുരക്ഷിതമായിരിക്കും എന്ന വാർത്ത കഴിഞ്ഞ ദിവസം വാട്ട്സപ്പ് നൽകിയിരുന്നു. തങ്ങളുടെ പുതിയ വേർഷൻ ആപ്ലിക്കേഷൻ...

വാട്സാപ്പിന്റെ പുതിയ സുരക്ഷാ സംവിധാനത്തെ കുറിച്ച് അറിയേണ്ടത്

WhatsApp-Generic-Passport

തങ്ങളുടെ സന്ദേശങ്ങൾ ഇനി മുതൽ കൂടുതൽ സുരക്ഷിതമായിരിക്കും എന്ന വാർത്ത കഴിഞ്ഞ ദിവസം വാട്ട്സപ്പ് നൽകിയിരുന്നു. തങ്ങളുടെ പുതിയ വേർഷൻ ആപ്ലിക്കേഷൻ സന്ദേശങ്ങളുടെ പൂർണ്ണമായ സ്വകാര്യത ഉറപ്പ് വരുത്തുന്നതാണെന്നും അവർ അവകാശപ്പെട്ടു. എൻക്രിപ്ഷൻ എന്ന രഹസ്യകോഡിലൂടെയാണ് ഇത് സാധ്യമാവുന്നത്. അയക്കുന്ന ഫോണിനും, സ്വീകർത്താവിന്റെ ഫോണിനും മദ്ധ്യേ യാതോരു തരത്തിലും സന്ദേശങ്ങൾ ചോരില്ല എന്നാണ് വാട്സപ്പ് നൽകുന്ന ഉറപ്പ്.

ലോകത്തിലെ ഏറ്റവും വലിയ മെസെജിംഗ് ആപ്ലിക്കേഷനായ വാട്സാപ്പിന്റെ ഇൻക്രിപ്ഷനെ കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ:


*എന്താണ് എൻക്രിപ്ഷൻ?

മറ്റുള്ള ഏജൻസികൾക്ക് മനസിലാകാത്ത വിധത്തിൽ രഹസ്യ കോഡുകൾ ആപ്ലിക്കേഷനിൽ സൃഷ്ടിക്കുന്നതാണിത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ മെസേജുകൾ ലോക്ക് ചെയ്യപ്പെട്ടിരിക്കും. അയക്കുന്ന ആളിനും, ലഭിക്കുന്ന വ്യക്തിക്കിടയിലും സന്ദേശത്തിന്റെ സ്വകാര്യത നിലനിൽക്കുമെന്നർത്ഥം. അയക്കുന്ന ഓരോ മെസേജിനും അതിന്റെതു മാത്രമായ ഒരു ലോക്ക് ഉണ്ടാവും.

*സന്ദേശങ്ങളിൽ വീഡിയോയും ഉൾപ്പെടും.വോയ്സ് മെസേജുകളും, ചിത്രങ്ങളും ഇതര ഫയലുകളും എൻക്രിപ്റ്റടായിരിക്കും എന്നും കമ്പനി പറയുന്നു.

*വാട്ട്സപ്പ് ഫോൺ കോളിലും ഈ സൗകര്യം ലഭ്യമാണ്.

*ഈ സൗകര്യം പ്രത്യേകമായി ആക്ടിവേറ്റ് ചെയ്യേണ്ടതുമില്ല.

*ഗ്രൂപ്പ് ചാറ്റുകൾ എൻക്രിപ്റ്റടായിരിക്കില്ല. ഒരേ സന്ദേശം പലർക്ക് ലഭ്യമാകുന്നതിനാലാണിത്. ഗ്രൂപ്പ് ചാറ്റുകൾക്ക് പഴയ വേർഷൻ തന്നെയാകും ഉണ്ടായിരിക്കുക.

എൻ ഡ്-ടു- എൻഡ് എൻക്രിപ്ഷൻ സുരക്ഷയെ കുറിച്ച് ലഭിക്കുന്ന മെസേജിൽ തൊടുമ്പോൾ ഒരു QR കോഡും 60 ഡിജിറ്റ് നമ്പറും ലഭ്യമാകുന്നതാണ്.ഇത് ചാറ്റ് ചെയ്യുന്ന ആളുമായി സ്ഥിതീകരിച്ചു പുതിയ സുരക്ഷയെ ഉറപ്പ് വരുത്താവുന്നതാണെന്നും വാട്സാപ്പ് അറിയിച്ചു.

Story by
Read More >>