ഉത്സവപ്പറമ്പിലെ കമ്പകെട്ടും, അതിന്റെ സാമ്പത്തിക ശാസ്ത്രവും

പൂറ്റിങ്ങൽ ക്ഷേത്രത്തിലെ ഉൽവസത്തിനോട് അനുബന്ധിച്ചു ഉണ്ടായ വൻ ദുരന്തത്തിന് ശേഷം ഇന്ന് വിശ്വാസികൾക്കായി വീണ്ടും നട തുറന്നു. ദുരന്തത്തിന്റെ ആഘാതം കുറഞ്ഞു...

ഉത്സവപ്പറമ്പിലെ കമ്പകെട്ടും, അതിന്റെ സാമ്പത്തിക ശാസ്ത്രവും

kerala-fireworks

പൂറ്റിങ്ങൽ ക്ഷേത്രത്തിലെ ഉൽവസത്തിനോട് അനുബന്ധിച്ചു ഉണ്ടായ വൻ ദുരന്തത്തിന് ശേഷം ഇന്ന് വിശ്വാസികൾക്കായി വീണ്ടും നട തുറന്നു. ദുരന്തത്തിന്റെ ആഘാതം കുറഞ്ഞു വരികയാണ്..107 പേർക്ക് ജീവൻ നഷ്ടപ്പെട്ട ആ ദുരന്തം സമകാലീന പ്രസക്തമായ ചില ചിന്തകളും ഉയർത്തി.. ആഘോഷങ്ങൾക്കും ഉൽസവങ്ങൾക്കും കരിമരുന്ന് പ്രയോഗം ഒഴിവാക്കുന്നതിനെ കുറിച്ച് ജാതിമതഭേദമെന്യേ പലരും അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈന്ദവ ഉൽസവമായ തൃശൂർ പൂരത്തിന്റെ സംഘാടക സമിതിയും കരിമരുന്ന് നിരോധനത്തെക്കുറിച്ച് ഗൗരവമായി പുനർചിന്തനം നടത്തി. ശബരിമലയിലെ മുഖ്യ താന്ത്രികനും തന്റെ നിലപാട് വ്യക്തമാക്കി - കരിമരുന്ന് പ്രയോഗവും വെടിക്കെട്ടും ഹൈന്ദവ ഉൽസവങ്ങളുടെ ഭാഗമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.


എന്നാൽ, ആർജ്ജവത്തോടെ നിലപാടുകൾ എടുക്കുവാൻ മടിക്കുന്ന രാഷ്ട്രീയ നേതൃത്വം ഭരണത്തിൽ ഉള്ളിടത്തോളം കാലം, ഇക്കാര്യങ്ങൾക്ക് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല.

ചില ക്രിസ്ത്യൻ സഭകളും കരിമരുന്ന് പ്രയോഗത്തെ പള്ളി പെരുന്നാളുകളിൽ നിന്നും ഒഴിവാക്കി പ്രസ്താവകൾ ഇറക്കി. പൂറ്റിങ്ങൽ വെടിക്കെട്ടപകടം സർവ്വ മതസ്ഥരേയും ആഴത്തിൽ നോവിച്ചിരുന്നു. എന്നാൽ, സീറോ മലബാർ സിറിയൻ കാതലിക് ബിഷപ്പിന്റെ അഭിപ്രായം ഇക്കാര്യത്തിൽ കേട്ടില്ല. തൃശൂരിലെ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂ താഴത്ത് മെത്രാപ്പോലീത്ത കരിമരുന്ന് പ്രയോഗത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചതും. കേരളം നടുങ്ങിയ പൂറ്റിങ്ങൽ ദുരന്തത്തിൽ ക്രിസ്ത്യൻ സഭകളുടെ പങ്ക് ഇനിയും വെളിവായിട്ടുണ്ടോ?

ക്ഷേത്രങ്ങളിലെ ഉൽസവങ്ങൾക്ക് കരിമരുന്ന് പ്രയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന 'ആ' കരുത്തരായ വ്യവസായികൾ ആരാണ്?

10 ലക്ഷം രൂപയ്ക്ക് അടുത്താണ് ഓരോ വർഷവും തൃശൂർ സെന്റ് ലൂർദ്ദ് കാതലിക് ദേവാലയം പെരുന്നാളിനോടനുബന്ധിച്ച് ചെലവഴിക്കുന്നത്. 2 വർഷം മുമ്പുണ്ടായിരുന്ന ഒരു വികാരിയ്ക്ക് ഈ ചിലവ് ഒരു ധൂർത്തായി അനുഭവപ്പെട്ടു. അതു കൊണ്ടു തന്നെ അദ്ദേഹം മറ്റൊരു നിർദേശം മുന്നോട്ട് വച്ചു -' പ്രകൃതിയെ നശിപ്പിക്കുകയും, ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, സമ്പത്ത് വെറുതെ പാഴാക്കുകയും ചെയ്യുന്ന വെടിക്കെട്ട് ഒഴിവാക്കാം. പകരമായി ഈ പണം ഉപയോഗിച്ച് ഭവനരഹിതർക്ക് ഒരു കൂര നിർമ്മിച്ചു നൽകാം. ഇതായിരിക്കും ദൈവീകവുമെന്ന്' വികാരി അറിയിച്ചു. അതു വരെ മൃദുവാണിയായിരുന്ന പള്ളി സെക്രട്ടറിയായ ക്വാറി ഉടമയുടെ ഭാവം മാറിയത് പെട്ടെന്നായിരുന്നു. ക്വാറി ഉടമകളും M Sand ഇൻഡസ്ട്രീസിന്റെ ബിസിനസ്സ് വൈപുല്യവും സമ്മാനിക്കുന്നത് സഭയിലെ ഏകാധിപത്യം മാത്രമല്ല അതുമായി ബന്ധപ്പെട്ട സമൂഹത്തിലെ കിരീടം വയ്ക്കാത്ത രാജപദവി കൂടിയാണ്.

തൃശൂർ പൂരത്തിന്റെ മൈതാനത്തു കൂടി ഒന്നു നടന്നു നോക്കാം. പൂര നാളുകളിൽ 3 ലക്ഷത്തിലധികം പേർ ഇവിടെയുണ്ടാകും. അതു കൊണ്ട് തന്നെ 10 കോടിയിലധികം രൂപയുടെ കച്ചവടവും ഇവിടെ പൊടിപൊടിക്കും. കച്ചവടക്കാരിൽ അധികവും ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാണ്. ഇവിടെ കച്ചവടം കുറയാതെയിരിക്കേണ്ടത് അവരുടെ കനത്ത വരുമാന പ്രശ്നമാണ്. കച്ചവടം ഉഷാറാകണമെങ്കിൽ ഉൽസവം നിറപ്പകിട്ടാർന്നതായിരിക്കണം, ശബ്ദകോലാഹലങ്ങൾ ഉണ്ടാവണം... എങ്കിൽ മാത്രമെ മൈതാനം തിങ്ങി നിറയൂ. അങ്ങനെ മാത്രമെ പണപ്പെട്ടിയുടെ കിലുക്കവും വർദ്ധിക്കുകയുള്ളൂ. ഇതെല്ലാം സാധ്യമാകണം എങ്കിൽ വെടിക്കെട്ട് നടക്കണം.. അത് എത്ര അപകടകരമായിരുന്നാൽ പോലും!

fireworks

ഇത് മാത്രമല്ല, ക്രിസ്ത്യൻ മേധാവിത്വത്തിലുള്ള ക്വാറി ബിസിനസ് നടക്കണമെങ്കിൽ സ്ഫോടന വസ്തുക്കൾ അത്യന്താപേക്ഷികമാണ്. ഇവയ്ക്കുള്ള ലൈസൻസ് ലഭിക്കുന്നതാകട്ടെ ക്ഷേത്ര ഉത്സവങ്ങളുടെ മറവിലും. സ്വാതന്ത്ര്യത്തിന്‌ ശേഷം വെടിക്കെട്ടപകടത്തിന് ആരും നാളിതുവരെ കഠിനമായി ശിക്ഷിക്കപ്പെട്ടിട്ടില്ല. കുറ്റാരോപിതരായ ഒരോ വ്യക്തിയും ചെറിയ പിഴ ഒടുക്കി രക്ഷപ്പെടുന്നു.
മരിച്ചവർ മൃതരാണ്.. ജീവിച്ചിരിക്കുന്ന കുറ്റാരോപിതർ ശക്തരും!


2006 ലായിരുന്നു ആ ദുരന്തം. ഒരു ഉത്സവത്തിനായി വെടിമരുന്ന് സൂക്ഷിച്ചിരുന്ന പുരയ്ക്ക് അഗ്നിബാധയുണ്ടായി 7 പേർ മരിച്ചു. നൂറിലധികം പേർക്ക് ഗുരുതര പരുക്കുകളുണ്ടായി. ഉൽസവത്തിന് കരിമരുന്ന് പ്രയോഗം നടക്കുകയില്ലായെന്ന സാഹചര്യമുണ്ടായി. അന്ന് തൃശൂർ എസ്.പിയായിരുന്ന സന്ധ്യ ഉൽസവത്തിന് വെടിക്കെട്ടു തടഞ്ഞു കൊണ്ടുള്ള നടപടികളുമായി മുന്നോട്ടു പോയതാണ് കാരണം. ജില്ലാ മജിസ്ട്രേറ്റായിരുന്ന പ്രേമചന്ദ്രകുറുപ്പിൻമേൽ നിരന്തര സമ്മർദ്ദം ചെലുത്തി ക്ഷേത്ര ഭാരവാഹികൾ കരിമരുന്ന് പ്രയോഗത്തിന് അനുകൂലമായ നടപടി വാങ്ങിയെത്തു. അങ്ങനെ പതിവ് പോലെ, പൂർവ്വാധികം നിറപകിട്ടോടെ ഉത്സവത്തിന് കരിമരുന്ന് പ്രയോഗം നടന്നു...ഒരു പക്ഷെ മരിച്ചവരുടെ ചോര അപ്പോഴും ആ നിലത്ത് ഉണങ്ങിയിട്ടുണ്ടാവില്ല...

AD 654 ൽ ഇന്ത്യയുടെ വെനീസ് എന്നറിയപ്പെട്ടിരുന്ന കൊല്ലത്തെത്തിയ ചൈനീസ് സഞ്ചാരി മാ- ഹുവാം ആണ് കരിമരുന്ന് കേരളത്തിൽ എത്തിച്ചതെന്ന് ചരിത്രം പറയുന്നു. അന്നു മുതൽ ഇങ്ങോട്ട് എല്ലാ ഉൽസവങ്ങൾക്കും കരിമരുന്ന് ഉപയോഗിച്ചു വരുന്നു.

കേരളത്തിൽ കരിമരുന്നിന് മറ്റൊരു ചരിത്രം കൂടിയുണ്ട് - ക്നാനായ ക്രിസ്ത്യാനികൾ കേരളത്തിലെത്തിയത് AD 345 നാണ്. കൊച്ചിയുടെ തീരത്തെത്തിയ അവരെ പ്രദേശവാസികൾ എതിരേറ്റത് പടക്കങ്ങൾ പൊട്ടിച്ചായിരുന്നു എന്നും ചരിത്രത്തിന്റെ ഏടുകളിൽ കാണാം. (AD 962 ൽ ഇന്ത്യയിൽ എത്തി എന്നു വിശ്വസിക്കപ്പെടുന്ന ക്നാനായർ കേരളത്തിൽ എത്തിയ തീയതിയെ സംബന്ധിച്ച അവ്യക്തത ഇന്നും ഉണ്ട് ). ആദ്യകാലത്ത് പള്ളി പെരുന്നാളുകൾക്കായിരുന്നു വെടിമരുന്ന് ഉപയോഗിച്ചിരുന്നത്. കാലക്രമേണ ഇത് വിവാഹാഘോഷങ്ങൾക്കും ഇതര ആഘോഷങ്ങൾക്കും ഉപയോഗിക്കുവാനും തുടങ്ങി. തുടർന്ന്, ഹൈന്ദവ ദേവാലയങ്ങും ഇവ അനുകരിക്കുവാൻ ആരംഭിച്ചു.

ഉപനിഷത്തുകളിലും, വേദങ്ങളിലും നിന്ന്  ഉൽസവങ്ങൾക്ക് കരിമരുന്ന് പ്രയോഗിക്കണം എന്ന വിശ്വാസത്തിന്റെ ഒരു ലാഞ്ജയും ലഭിക്കുന്നില്ല .. ഒരു പരാമർശം പോലും കരിമരുന്നിനെ കുറിച്ച് ഇവയിലൊന്നും ഇല്ല എന്നതാണ് സത്യം.

നിരോധിത പൊട്ടാസിയം ക്ലോറൈഡ് കേരളത്തിലെത്തുന്നതെങ്ങനെ?

ആന്ധ്ര ,ചത്തീസ്ഗർ, ഒറീസ എന്നിവടങ്ങളിൽ നിന്നും കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ പിടിയിലായ നക്സലേറ്റുകളുടെ മൊഴിയെ അടിസ്ഥാനമാക്കി ഇന്റലിജൻസ് ഇതിനുള്ള മറുപടി നൽകുന്നു. ക്വാറി ഉടമകളും നക്സലേറ്റുകളും തമ്മിലുള്ള ബാന്ധവം ശക്തമാണ്. പൊട്ടാസിയം ക്ലോറൈഡ് എന്ന വില്ലനെ സൃഷ്ടിക്കുന്ന യുണിറ്റുകൾ ഇത്തരം തീവ്രവാദികൾക്കുള്ളതാണ് ഈ സൗഹൃദത്തിന്റെ കാരണം. പൊട്ടാസിയം ക്ലോറൈഡ് സുരക്ഷിതമായി കേരളത്തിലെത്തിക്കുമ്പോൾ നക്സലുകൾക്കും കാര്യങ്ങൾ എളുപ്പമാകുന്നു... ക്വാറി രാജാക്കൻമാരുടെ ഒത്താശയോടെ അവർക്കു കേരളത്തിലേക്ക് കടക്കുവാൻ പ്രയാസപ്പെടേണ്ടതില്ല..

മരിച്ചവർ മൃതരാണ്.. ജീവിച്ചിരിക്കുന്ന വമ്പൻമാർ ശക്തരും...

Read More >>