തലശ്ശേരിയില്‍ കോണ്‍ഗ്രസ് നേതാവായ മത്സ്യത്തൊഴിലാളിയുടെ പെട്ടിക്കട അക്രമിസംഘം അടിച്ചുതകര്‍ത്ത് കടലില്‍ എറിഞ്ഞു

തലശ്ശേരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ പെട്ടിക്കട അക്രമിസംഘം അടിച്ചുതകര്‍ത്ത് കടലില്‍ എറിഞ്ഞതായി പരാതി. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി...

തലശ്ശേരിയില്‍ കോണ്‍ഗ്രസ് നേതാവായ മത്സ്യത്തൊഴിലാളിയുടെ പെട്ടിക്കട അക്രമിസംഘം അടിച്ചുതകര്‍ത്ത് കടലില്‍ എറിഞ്ഞു

thalaseery_attack_042615

തലശ്ശേരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ പെട്ടിക്കട അക്രമിസംഘം അടിച്ചുതകര്‍ത്ത് കടലില്‍ എറിഞ്ഞതായി പരാതി. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഉമ്മര്‍ ചാലിലിന്റെ തലശേരി കടല്‍പാലത്തിനു സമീപത്തെ പെട്ടിക്കടയാണ് ഇന്നു പുലര്‍ച്ചെ തകര്‍ത്തത്. പെട്ടിക്കട അടിച്ചുതകര്‍ത്ത അക്രമികള്‍ അടിച്ചുതകര്‍ത്ത ശേഷം ാധനസാമഗ്രികള്‍ കടലിലേക്ക് എറിയുകയായിരുന്നു.

വിവരമറിഞ്ഞ് തലശേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എ.പി. അബ്ദുള്ളക്കുട്ടി, ഡിസിസി സെക്രട്ടറി എം.പി. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തി. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നു കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. കടലിനോടു ചേര്‍ന്നിട്ടുള്ള കരിങ്കല്‍ഭിത്തിയിലും കടല്‍ത്തീരത്തുമായി കിടന്ന സാധനങ്ങളും ഗ്യാസ് സ്റ്റൗവും ഉള്‍പ്പെടെയുള്ളവ ഉമ്മറും സുഹൃത്തുക്കളും പിന്നീട് ശേഖരിക്കുകയായിരുന്നു.

സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പേടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നതിനു വേണ്ടിയാണ് സിപിഎം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമടപടികള്‍ സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

Read More >>