പുറ്റിങ്ങല്‍ ദേവി ക്ഷേത്ര വെടിക്കെട്ടിന് പോലീസ് മൗനാനുവാദം നല്‍കിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

നൂറിലധികം പേര്‍ കൊല്ലപ്പെട്ട പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ട് നടത്താന്‍ പൊലീസിന്റെ മൗനാനുവാദം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച്...

പുറ്റിങ്ങല്‍ ദേവി ക്ഷേത്ര വെടിക്കെട്ടിന് പോലീസ് മൗനാനുവാദം നല്‍കിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

_89167322_keralatemplefire03

നൂറിലധികം പേര്‍ കൊല്ലപ്പെട്ട പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ട് നടത്താന്‍ പൊലീസിന്റെ മൗനാനുവാദം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. കളക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ടിന്റെ നടത്തിപ്പിനായി തലേദിവസം പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ക്ഷേത്രഭാരവാഹികള്‍ യോഗം ചേര്‍ന്നിരുന്നതായും ഈ യോഗത്തില്‍ വെച്ച് ശവടിക്കെട്ട് നടത്തുന്നതിന് പോലീസ് അനുമതി നല്‍കിയതായുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.


വെടിക്കെട്ടിന് പോലീസിന്റെ പങ്ക് അറിയാതിരിക്കാന്‍ മത്സര വെടിക്കെട്ടാണ് നടക്കുന്നതെന്ന് മൈക്കിലൂടെ പ്രഖ്യാപിക്കരുതെന്നും വെടിക്കെട്ടിന്റെ തീവ്രത കുറയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതായുള്ള കാര്യങ്ങളും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. കാര്യങ്ങളെല്ലാം സമ്മതിച്ചാണ് ക്ഷേത്ര അധികൃതര്‍ വെടിക്കെട്ടിന് മുന്‍കൈയെടുത്തതെങ്കിലും വെടിക്കെട്ട് തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുവെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിലേക്കായി ചാത്തന്നൂര്‍ എസിപി, പരവൂര്‍ സിഐ, എസ്ഐ എന്നിവരുടെ മൊഴി എടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. കളക്ടറുടെയും, എഡിഎമ്മിന്റെയും മൊഴിയെടുക്കലുണ്ടാകില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കൃത്യനിര്‍വഹണത്തില്‍ കുറ്റകരമായ അനാസ്ഥ കാട്ടിയ പൊലീസ് കമ്മീഷണര്‍, ചാത്തന്നൂര്‍ സിഐ, എസ്ഐ എന്നിവര്‍ക്ക് എതിരെ നടപടി വേണമെന്ന് ആഭ്യന്തരസെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിനെതിരെ ഡിജിപി രംഗത്തെത്തി. ഉത്തരവാദിത്തം പൊലീസിന് മാത്രമല്ലെന്നും ഡിജിപി പറഞ്ഞു.

ഇതിനിടെ വെടിക്കെട്ടിന്റെ മുഖ്യകരാറുകാരന്‍ കൃഷ്ണന്‍കുട്ടി മരിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കൃഷ്ണന്‍കുട്ടി വെടിക്കെട്ടിന് വെടിമരുന്ന് നല്‍കിയ സിയാദിനെ അപകടത്തിനുശേഷം ഫോണില്‍ വിളിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുളള സിയാദ് വെളിപ്പെടുത്തി. അതേസമയം അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പൂതക്കുളം സ്വദേശി സത്യനാണ് ഇന്ന് മരിച്ചത്. ഇതോടെ മരണം 114 ആയി.

Read More >>