തരൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസും കേരളകോണ്‍ഗ്രസും രംഗത്ത്

യുഡിഎഫിന് തരൂര്‍ നിയോജകമണ്ഡലത്തില്‍ രണ്ടു സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ് ഏറ്റെടുത്ത മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എപി അനില്‍കുമാര്‍...

തരൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസും കേരളകോണ്‍ഗ്രസും രംഗത്ത്

tharoor_0

യുഡിഎഫിന് തരൂര്‍ നിയോജകമണ്ഡലത്തില്‍ രണ്ടു സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ് ഏറ്റെടുത്ത മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എപി അനില്‍കുമാര്‍ രംഗത്തിറങ്ങിയതോടെയാണ് യൂഡിഎഫിന് രണ്ടു സ്ഥാനാര്‍ത്ഥികളായത്.

മുമ്പ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് അനുവദിച്ച സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയിരുന്നപ്പോള്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ തരൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്തുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കയും കുഴല്‍മന്ദം പഞ്ചായത്ത് പ്രസിഡണ്ട് സി പ്രകാശനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രകാശന്‍ രപചരണവും തുടങ്ങിയിരുന്നു.

ഈ സമയത്താണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് രംഗത്തെത്തിയത്. പാര്‍ട്ടി എ.പി അനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ തരൂരിലെ യു.ഡി.എഫ് അനുഭാവികള്‍ ആശയ്കുഴപ്പത്തിലായിരിക്കുകയാണ്. പ്രശ്‌നം ഉടനെ പരിഹരിക്കുമെന്നാണ് യു.ഡി.എഫ് ഭാഷ്യം.

Read More >>