തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി; എഐഎഡിഎംകെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍  തിരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമായി. ഡിഎംകെ -കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍...

തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി; എഐഎഡിഎംകെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

jayalalitha

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍  തിരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമായി. ഡിഎംകെ -കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായക്കിയപ്പോള്‍ എഐഎഡിഎംകെ  സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മേല്‍കൈ നിലനിര്‍ത്തി.

തമിഴ്‌നാട്ടിലെ 234ല്‍ 227സീറ്റുകളിലാണ് എഐഎഡിഎംകെ മത്സരിക്കുക. ജയലളിത സിറ്റിംഗ് സീറ്റായ ആര്‍.കെ നഗറിലും മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ബോഡിനായ്ക്കനൂരിലും മത്സരിക്കും.

അതേസമയം കോണ്‍ഗ്രസ് 41സീറ്റില്‍ മത്സരിക്കാന്‍ ധാരണയായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഡി.എം.കെ അദ്ധ്യക്ഷന്‍ കരുണാനിധിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സീറ്റു വിഭജനം സംബന്ധിച്ച് ധാരണയായത്. സഖ്യം അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസ് അംഗമായിരിക്കുമോ എന്ന കയത്തില്‍ ഇതുവരെയും വ്യക്തത വരുത്താന്‍ പക്ഷെ ഇരു പാര്‍ട്ടികള്‍ക്കും ആയില്ല.


2014 ല്‍ സഖ്യം പൊളിഞ്ഞ ശേഷം ആദ്യമായി ആണ് ഇവര്‍ ഒരുമിച്ചു മത്സരിക്കുന്നത്. ഇതിന് മുമ്പ് നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക്ായിരുന്നു ഇരു പാര്‍ട്ടികളുടെയും മത്സരം.

വിജയകാന്തിന്റെ നേതൃത്വത്തില്‍ ഇടതു പാര്‍ട്ടികളുടെ കൂട്ടായ്മയായ ജനക്ഷേമ മുന്നണിയും ശക്തമായ വെല്ലുവിളിയുമായി രംഗത്തുണ്ട്. സിപിഐ(എം), സിപിഐ, എംഡിഎംകെ, വിസികെ എന്നീ പാര്‍ട്ടികളുടെ കൂട്ടായ്മയാണ്  ജനക്ഷേമ മുന്നണി.

Story by