ആദര്‍ശ തട്ടിപ്പ്: കയ്പ്പമംഗലം സീറ്റിനായ് ടി എന്‍ പ്രതാപന്‍ നടത്തിയ ശ്രമങ്ങളുടെ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: കയ്പ്പമംഗലം സീറ്റിനായി ടി എന്‍ പ്രതാപന്‍ നടത്തിയ ശ്രമങ്ങളുടെ തെളിവുകള്‍ പുറത്ത്. മാര്‍ച്ച്  25 ന് ദുബൈയില്‍ കോണ്‍ഗ്രസ് അനുകൂല പ്രവാസി...

ആദര്‍ശ തട്ടിപ്പ്: കയ്പ്പമംഗലം സീറ്റിനായ് ടി എന്‍ പ്രതാപന്‍ നടത്തിയ ശ്രമങ്ങളുടെ തെളിവുകള്‍ പുറത്ത്

gluf 1

തിരുവനന്തപുരം: കയ്പ്പമംഗലം സീറ്റിനായി ടി എന്‍ പ്രതാപന്‍ നടത്തിയ ശ്രമങ്ങളുടെ തെളിവുകള്‍ പുറത്ത്. മാര്‍ച്ച്  25 ന് ദുബൈയില്‍ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായ യു എ ഈ കെ എം സി സിയുടെ കയ്പ്പമംഗലം നിയോജക മണ്ഡലം കമ്മറ്റിയും കയ്പ്പമംഗലം നിയോജക മണ്ഡലം പ്രവാസി കോണ്‍ഗ്രസും സംയുക്തമായ് സംഘടിപ്പിച്ച പരിപാടിയില്‍ ടി എന്‍ പ്രതാപന്‍ പങ്കെടുത്തരുന്നു. ഇതിന്റെ ചിത്രങ്ങളാണ്  ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.  ഇതോടെ സീറ്റ് യുവാക്കള്‍ക്ക് നല്‍കണം എന്ന തരത്തില്‍ പ്രതാപന്‍ നടത്തിയത് വെറും നാടകമാണ് എന്ന് തെളിയുകയാണ്.


സുധീരപക്ഷത്തെ നേതാവായ പ്രതാപന്‍, സുധീരന്റെ കൂടെ അറിവോടെയാണ് രാഹുല്‍ ഗാന്ധിക്ക് മെയില്‍ അയച്ചത് എന്നാണു ലഭിക്കുന്ന വിവരം. ഇന്ന് രാഹുല്‍ ഗാന്ധി തന്റെ ബ്ലാക്ക്‌ബെറി ഫോണില്‍ ഈ മെയില്‍ കേരളത്തിലെ നേതാക്കളെ കാണിക്കുകയായിരുന്നു. ഇതോടെയാണ് സുധീരന്റെ പിന്തുണയോടെ നടത്തിയ നാടകം പൊളിയുന്നത്. സുധീരന്‍ കൂടെ ഇരിക്കുന്ന യോഗത്തില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് തനിക്കൊന്നും അറിയില്ല എന്നാണു സുധീരന്‍ പത്രക്കാരോട് പ്രതികരിച്ചത്.

gulf 2

എന്നാല്‍ സീറ്റ് ലഭിക്കാത്ത രാഷ്ട്രീയ പ്രതിയോഗികളാണ് തനിക്കെതിരെ ഇത്തരം അവാസ്തവമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്നാണു പ്രതാപന്‍ ആരോപിക്കുന്നത്. രാഹുല്‍ ഗാന്ധി നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് താന്‍ മത്സരിക്കാന്‍ തയ്യാറായത് എന്നാ അദ്ദേഹത്തിനെ നിലപാട് ഇന്നും പ്രതാപന്‍ ആവര്‍ത്തിച്ചു.  കോണ്‍ഗ്രസ് വക്താവ്  മുകള്‍ വാസ്നിക് പ്രതാപനെ പിന്തുണച്ചു രംഗതെത്തി. പ്രതാപന്‍  അയച്ച മെയില്‍ സന്ദേശവുമായ് ബന്ധപ്പെട്ടു  വരുന്ന  വാര്‍ത്തകള്‍  അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം  പറഞ്ഞു.  പ്രതാപനോട്  മത്സരിക്കാന്‍  പറഞ്ഞത്  മുന്‍പ്  നല്‍കിയ  സംഭാവനകളുടെ  അടിസ്ഥാനത്തിലാണ്  എന്നും  അദ്ദേഹം  പറഞ്ഞു.

അതെ സമയം യുത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രൂക്ഷമായാണ് പ്രതികരിച്ചത്. സ്‌ക്രീനിങ് കമ്മിറ്റി അംഗീകരിച്ച കെ.എസ്.യു നേതാവിന്റെ സീറ്റാണ് പ്രതാപന്‍ തട്ടിയെടുത്തതെന്നും ഡീന്‍ ആരോപിച്ചു. കയ്പമംഗലത്തു മത്സരിക്കുന്നു എന്ന വെളിപ്പെടുത്തലിലൂടെ പ്രതാപന്റെ പൊയ്മുഖം അഴിഞ്ഞുവീണിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.'28 വയസുള്ള ഒരു യുവാവിന്റെ അവസരമാണ് പ്രതാപന്‍ കാരണം നഷ്ടമായത്. ഇത്രയും ദുര്‍ബലമാണോ ആദര്‍ശ ധീരന്റെ ആദര്‍ശ ദൃഢത? പ്രതാപനെതിരായ പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും.’ ഡീന്‍ കുര്യാക്കോസ് പറഞ്ഞു