അധ്യാപികയ്ക്ക് ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കിയില്ല, മുസ്ലിം സഹോദരങ്ങള്‍ക്ക് സ്വിസ് പൗരത്വം തടഞ്ഞു

അദ്ധ്യാപികയ്ക്ക് ഷേക്ക് ഹാൻഡ് നൽകാൻ മടിച്ചതിന് മുസ്ലീം സഹോദരങ്ങളുടെ സ്വിറ്റ്സർലാന്റഡ് പൗരത്വ നടപടികൾ തടഞ്ഞുവച്ചു. അന്യരായ സ്ത്രീകൾക്ക് ഹസ്തദാനം...

അധ്യാപികയ്ക്ക് ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കിയില്ല, മുസ്ലിം സഹോദരങ്ങള്‍ക്ക് സ്വിസ് പൗരത്വം തടഞ്ഞു

swis

അദ്ധ്യാപികയ്ക്ക് ഷേക്ക് ഹാൻഡ് നൽകാൻ മടിച്ചതിന് മുസ്ലീം സഹോദരങ്ങളുടെ സ്വിറ്റ്സർലാന്റഡ് പൗരത്വ നടപടികൾ തടഞ്ഞുവച്ചു. അന്യരായ സ്ത്രീകൾക്ക് ഹസ്തദാനം നടത്തുന്നതും, അവരുടെ ശരീരത്ത് സ്പർശിക്കുന്നതും തങ്ങളുടെ മതം വിലക്കുന്നു എന്ന് ഈ സഹോദരൻമാർ അറിയിച്ചിരുന്നു. ഇരുവരും ടീനേജ് പ്രായക്കാരാണ്. ഇവരുടെ അഭ്യർത്ഥന സ്കൂൾ അധികൃതർ സ്വീകരിച്ചു. അങ്ങനെയെങ്കിൽ പുരുഷ അദ്ധ്യാപകർക്കും ഹസ്തദാനം നൽകുന്നതിൽ നിന്നും ഒഴിവാകണമെന്നും സ്ക്കൂൾ അധികൃതർ നിർദ്ദേശിച്ചു. ലിംഗ അസമത്വം ഉണ്ടാകാതിരിക്കുവാനായിരുന്നു 

 ഇത്.


പക്ഷെ, കാര്യങ്ങൾ പിന്നീട് സ്വിറ്റ്സർലണ്ടിൽ ദേശീയ ചർച്ചകൾക്ക് ഇടവരുത്തി. മതങ്ങൾക്ക് നൽകേണ്ട സ്വാതന്ത്ര്യത്തിനെ കുറിച്ചായിരുന്നു ചർച്ചകൾ. ഹസ്തദാനം നടത്തുന്നത് സ്വിറ്റ്സർലണ്ടിന്റെ സംസ്ക്കാരമാണെന്നായിരുന്നു സ്വിസ് മന്ത്രിയായ സോംമാരു ഗായുടെ പ്രതികരണം.

മുസ്ലീം സഹോദരങ്ങളുടെ കുടുംബത്തിന് സ്വിറ്റ്സർലണ്ട് പൗരത്വം നടപടികൾ തടഞ്ഞു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ഇന്നലെ ലഭിച്ചു .

പൗരത്വ നടപടികൾ തടയുന്നത് സ്വിറ്റസ്ർലണ്ടിൽ സാധാരണമാണ്. സിറിയൻ സ്വദേശിയായ യുവാവിനെ സമാന സാഹചര്യത്തിൽ 2001-ൽ ജയിലിലടച്ചിരുന്നു. ഏകദേശം എട്ട് മില്യൺ ജനസംഖ്യയുള്ള ഈ രാജ്യത്ത് 50,000ൽ അധികം മുസ്ലീങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്.

തങ്ങളുടെ മത വിശ്വാസത്തില്‍ കൈ കടത്തുന്ന സ്വിസ്സ് സര്‍ക്കാരിന്റെ നയത്തിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത് വന്നു. നീന്തല്‍ പരിശീലന ക്ലാസുകളില്‍ നിന്ന് തങ്ങളുടെ പെണ്മക്കളെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട മാതപിതാകള്‍ക്കും മുന്പ് സ്വിസ് പൗരത്വം നിഷേധിച്ചിരുന്നു.

Read More >>