ശരീരം മുഴുവന്‍ മറച്ച് ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ചനടത്താനെത്തിയ സുഷമയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

ഇറാന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഹസന്‍ റൊഹാനിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ അടിമുടി പുതച്ചുമൂടിയ...

ശരീരം മുഴുവന്‍ മറച്ച് ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ചനടത്താനെത്തിയ സുഷമയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

CgP_CcWUAAAIivA

ഇറാന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഹസന്‍ റൊഹാനിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ അടിമുടി പുതച്ചുമൂടിയ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പടരുന്നു. സുഷമ സ്വരാജ് ഷിയാ ഇസ്ലാമിലേക്ക് മതംമാറിയെന്നും സംഘപരിവാര്‍ ഇത് കണ്ടില്ലേ എന്നൊക്കെയുള്ള ട്രോളുകളാണ് സോഷ്യല്‍മീഡിയകളിലൂടെ നിറയുന്നത്.

തലയും മുടിയും മറച്ച നിലയിലാണ് സുഷമ സ്വരാജ് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലിറങ്ങിയതു മുതല്‍ കാണപ്പെട്ടത്. ഹസന്‍ റൊഹാനിയുമായി മുഖമൊഴികെയുള്ള ഭാഗം പിങ്ക് നിറത്തിലുള്ള സാരികൊണ്ടും ഷോള് കൊണ്ടും മറച്ച് കൂടിക്കാഴ്ച്ച നടത്തുന്ന സുഷമയാണ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്റിംം്. സമുദായ പ്രീണനമാണെന്ന് പരിഹസിക്കുന്നവരും സുഷമ്മയെ പിങ്ക് നിറത്തിലുള്ള ഉരുളക്കിഴങ്ങ് ചാക്കിനോട് ഉപമിക്കുന്നവരേയും ട്വിറ്ററില്‍ കാണാം.


ശക്തമായ മതനിയമങ്ങള്‍ നിലനില്‍ക്കുന്ന ഇറാനില്‍ സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കണമെന്നാണ് നിയമം. ഈ നിയമം വിദേശ പ്രതിനിധികള്‍ക്കും ബാധകമാണ്. ിറാനില്‍ സന്ദര്‍ശനത്തിനെത്തുന്ന പ്രതിനിധികളില്‍ ചിലര്‍ ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ശക്തമായ മതനിയമങ്ങള്‍ക്കു മുന്നില്‍ വഴങ്ങുകയാണ് പതിവ്.

യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിയും ിറ്റാലിക്കാരിയുമായ എമ്മ ബൊനിനോ 2014ല്‍ ഇറാനിലെത്തിയപ്പോള്‍ ഇറാനിയായ പ്രോട്ടോകോള്‍ ചീഫ് സ്വീകരിച്ചത് മൂന്ന് ശിരോവസ്ത്രവുമായാണ്. ശിരോ വസ്ത്രം ധരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചുവെങ്കിലും എമ്മ അതിന് തയ്യാറായിരുന്നില്ല. നിര്‍്േദദശം പാലിച്ചില്ലെങ്കില്‍ സന്ദര്‍ശനം റദ്ദാക്കി മടങ്ങി പൊകാമെന്ന് ഇറാന്‍ കര്‍ശന നിലപാടെടുത്തതോട എമ്മ വഴങ്ങുകയായിരുന്നു. ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പും കഴിഞ്ഞ വര്‍ഷം ശിരോവസ്ത്രം ധരിച്ചാണ് അധികാരികളെ സന്ദര്‍ശിച്ചത്.

എ്‌നാല്‍ 1979 ല്‍ ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകയായ ഒറിയാനാ ഫല്ലാഷിയാണ് ഇക്കാര്യത്തില്‍ വേറിട്ട് സഞ്ചരിച്ച വ്യക്തിത്വം. ഇറാനില്‍ ഇസ്ലാമിക് വിപ്ലവം നടന്നതിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖുമൈനിയെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയതായിരുന്നു ഒറിയാന. ഖുമൈനിയെ കാണണമെങ്കില്‍ പര്‍ദ്ദയും ശിരോവസ്ത്രവും ധരിക്കണമെന്ന് അധികൃതര്‍ ഒറിയാനയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നിര്‍മദ്ദശം പാലിച്ച ഒറിയാന, പക്ഷേ ഖുമൈനിക്ക് മുന്നിലെത്തിയതോടെ തന്റെ പര്‍ദ്ദയും ശിരോവസ്ത്രവും അവര്‍ ഊരിയെറിയുകയും നിര്‍ബന്ധിച്ച് ഉടുപ്പിച്ച ഈ വസ്ത്രം തനിക്ക് വേണ്ടെന്നും ഈ പ്രാകൃത വസ്ത്രം ഇറാനിലെ സ്ത്രീകള്‍ക്കു മേല്‍ നിങ്ങള്‍ അടിച്ചേല്‍പിച്ചിരിക്കുകയാണെന്നും ഖുമൈനിക്ക് മുന്നില്‍ വളിച്ചുപറഞ്ഞു.

ഈ വസ്ത്രം ധരിക്കാന്‍ നിങ്ങളെ ആരും നിര്‍ബന്ധിക്കില്ലെന്നും എന്നാല്‍ ഇറാനിലെ സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ഖുമൈനി പ്രതികരിച്ചത്.

Read More >>