സൂര്യയുടെ 24ന്‍റെ ട്രെയിലര്‍ പുറത്ത്

ആരാധകര്‍ കാത്തിരുന്ന സൂര്യയുടെ 24 ട്രെയിലര്‍ പുറത്തിറങ്ങി. സൂര്യയുടെ തകര്‍പ്പന്‍ ഗെറ്റപ്പുകളാണ് ട്രെയിലറിന്റെ പ്രത്യേകത. ചിത്രത്തിലെ മനോഹരമായ ഗാനവും,...

സൂര്യയുടെ 24ന്‍റെ  ട്രെയിലര്‍ പുറത്ത്

suriya-24-

ആരാധകര്‍ കാത്തിരുന്ന സൂര്യയുടെ 24 ട്രെയിലര്‍ പുറത്തിറങ്ങി

. സൂര്യയുടെ തകര്‍പ്പന്‍ ഗെറ്റപ്പുകളാണ് ട്രെയിലറിന്റെ പ്രത്യേകത. ചിത്രത്തിലെ മനോഹരമായ ഗാനവും, ആക്ഷന്‍ രംഗങ്ങളും സൂര്യയും സമാന്തയും ചേര്‍ന്നുള്ള രംഗങ്ങളുമാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ 24ല്‍ സൂര്യ ഡബിള്‍ റോളിലാണ് എത്തുന്നത്. ഒരു സയന്റിസ്റ്റിന്റെ വേഷവും മറ്റൊന്ന് കൊലപാതകിയുടെ വേഷവും. സമാന്തയും നിത്യാ മേനോനുമാണ് നായിക വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

വിക്രം കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.സ്റ്റുഡിയോ ഗ്രീനും ടൂ ഡി എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്

Story by