സംസ്ഥാനത്തിനു വേണ്ടി ഇനി ഉറക്കമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് സുരേഷ്‌ഗോപി

തന്നെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുളള കേന്ദ്ര തീരുമാനം രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്ന് സുരേഷ് ഗോപി. കലാകാരന്മാരില്‍ നിന്നും രാഷ്ട്...

സംസ്ഥാനത്തിനു വേണ്ടി ഇനി ഉറക്കമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് സുരേഷ്‌ഗോപി

suresh-gopi-on-modi

തന്നെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുളള കേന്ദ്ര തീരുമാനം രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്ന് സുരേഷ് ഗോപി. കലാകാരന്മാരില്‍ നിന്നും രാഷ്ട്രപതിയാണ് തന്നെ നാമനിര്‍ദേശം ചെയ്യുന്നതെന്ന സാങ്കേതിക അര്‍ത്ഥത്തിലാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്ന് പറഞ്ഞതെന്നും, അതിനെ വളച്ചൊടിക്കരുതെന്നും സുരേഷ്‌ഗോപി പറഞ്ഞു.

തന്റെ പദവിയെ ബഹുമാനിച്ചു കൊണ്ടു തന്നെ, സംസ്ഥാനത്തിനു വേണ്ടി ഇനി ഉറക്കമില്ലാതെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയില്‍ തനിക്കുളള സ്വാധീനം ഉപയോഗിച്ച് കേരളത്തിന്റെ വളര്‍ച്ചയ്ക്കായി പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

തന്നില്‍ ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യുമെന്നും, തന്നില്‍ അര്‍പ്പിച്ച വിശ്വാസം പൂര്‍ണമായി പാലിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

Read More >>