എന്‍എസ്എസ് ആസ്ഥാനത്തേക്ക് സുകുമാരന്‍ നായര്‍ വിളിച്ചാല്‍ മാത്രം പോകുമെന്ന് രാജ്യസഭാ എംപി സുരേഷ് ഗോപി

എന്‍എസ്എസ് ആസ്ഥാനത്തേക്ക് സുകുമാരന്‍ നായര്‍ വിളിച്ചാല്‍ മാത്രം പോകുമെന്ന് രാജ്യസഭാ എംപി സുരേഷ് ഗോപി. എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച്...

എന്‍എസ്എസ് ആസ്ഥാനത്തേക്ക് സുകുമാരന്‍ നായര്‍ വിളിച്ചാല്‍ മാത്രം പോകുമെന്ന് രാജ്യസഭാ എംപി സുരേഷ് ഗോപി

27-6-2015,Kochi - NSS General Secretary G. Sukumaran Nair seems to be asking actor Suresh Gopi to leave the place when he visited the NSS headquarter at Perunna on Saturday: DC

എന്‍എസ്എസ് ആസ്ഥാനത്തേക്ക് സുകുമാരന്‍ നായര്‍ വിളിച്ചാല്‍ മാത്രം പോകുമെന്ന് രാജ്യസഭാ എംപി സുരേഷ് ഗോപി. എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച് വിവാദമുണ്ടാക്കാന്‍ ആഗ്രഹമില്ലെന്നും എന്നാല്‍ എന്‍എസ്എസ് നേതൃത്വത്തോട് യാതൊരുവിധ പരിഭവവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായും മോദിയും ആഗ്രഹിക്കുന്ന മുഹൂര്‍ത്തത്തില്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും സുരേഷ് ഗോപി സൂചിപ്പിച്ചു.

2015 ജൂലൈയില്‍ അപ്രതീക്ഷിതമായി എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച സുരേഷ് ഗോപിയെ സുകുമാരന്‍ നായര്‍ ഇറക്കിവിട്ടിരുന്നു. നിങ്ങളുടെ ഷോ ഇവിടെ വേണ്ടെന്ന് പറഞ്ഞാണ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സുരേഷ്ഗോപിയെ ഇറക്കിവിട്ടത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

അരുവിക്കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം. സുകുമാരന്‍ നായരുടെ പ്രതികരണത്തില്‍ തന്റെ ഹൃദയം പൊട്ടിയെന്ന് സുരേഷ്ഗോപി പറഞ്ഞിരുന്നു. എന്‍എസ്എസ് ആസ്ഥാനത്ത് അനുവാദമില്ലാതെ സുരേഷ് ഗോപി വന്നത് സംഘടനയെ നാറ്റിക്കാനാണെന്നും വിഎസ് രമയെ കണ്ടപോലെ ഷൈന്‍ ചെയ്യാനായിരുന്നു അതെന്നുമാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്.

Read More >>