സത്യപ്രതിജ്ഞയ്ക്ക് രാജ്യസഭയിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ പരിഹസിച്ചവരോട് സുരേഷ്‌ഗോപിയുടെ ചോദ്യം

ഒരു പകവീട്ടലിന്റെ കൂടെ ദിനമായിരുന്നു സുരേഷ്‌ഗോപിക്ക് ഇന്നലെ. കഴിഞ്ഞവര്‍ഷം സോഷ്യല്‍ മീഡിയകളിലും മറ്റും നിറഞ്ഞ ട്രോളുകള്‍ക്ക് മറുപടി, സത്യപ്രതിജ്ഞയ്ക്ക...

സത്യപ്രതിജ്ഞയ്ക്ക് രാജ്യസഭയിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ പരിഹസിച്ചവരോട് സുരേഷ്‌ഗോപിയുടെ ചോദ്യം

Suresh Gopi

ഒരു പകവീട്ടലിന്റെ കൂടെ ദിനമായിരുന്നു സുരേഷ്‌ഗോപിക്ക് ഇന്നലെ. കഴിഞ്ഞവര്‍ഷം സോഷ്യല്‍ മീഡിയകളിലും മറ്റും നിറഞ്ഞ ട്രോളുകള്‍ക്ക് മറുപടി, സത്യപ്രതിജ്ഞയ്ക്ക് രാജ്യസഭയിലേക്ക് കടക്കുന്നതിന് മുമ്പ് സുരേഷ്‌ഗോപി ഒരു ചോദ്യത്തിലൊതുക്കി- ഓര്‍മ്മയുണ്ടോ ആ ഓറഞ്ച് ഷാള്‍?

രണ്ടു വര്‍ഷം മുമ്പു ഡല്‍ഹിയിലേക്കു വരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അണിയിക്കാന്‍ കരുതിയിരുന്ന ഷാളിനെക്കുറിച്ചാണ് സുരേഷ് ഗോപി സൂചിപ്പിച്ചത്. അന്ന് അതിന്റെ പേരില്‍ പരിഹസിച്ചവര്‍ക്ക് കാലം മറുപടി നല്‍കിയത് ആസ്വദിക്കുക കൂടിയായിരുന്നു സുരേഷ്‌ഗോപി. പക്ഷേ തവരം തനിക്കെതിരേ പരിഹാസശരങ്ങള്‍ തൊടുത്തവരോടുള്ള പ്രതികാരം ഒരു ഡയലോഗില്‍ മാത്രമൊതുക്കി.


2014 മാര്‍ച്ചില്‍ താന്‍ സമ്മാനിച്ച ഓറഞ്ച് നിറത്തിലുള്ള ഷാള്‍ അണിഞ്ഞാണ് പ്രധാനമന്ത്രി പല പ്രധാന പരിപാടികളിലും പങ്കെടുക്കുന്നതെന്നു അദ്ദേഹം തന്നെ വ്യക്തമാക്കിയെന്ന് സുരേഷ് ഗോപി പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കണമെന്ന തന്റെ ക്ഷണം മോഡി സ്വീകരിച്ചെന്നും ഉടന്‍ തന്നെ ഇവിടേക്ക് അദ്ദേഹത്തെ രപതീക്ഷിക്കുന്നതായും സുരേഷ്‌ഗോപി പറ്ഞഞു. ഗുരുവായൂര്‍ കൂടാതെ ശബരിമല, പന്നിയൂര്‍ ക്ഷേത്രങ്ങളിലേക്കും മോദിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിനു പിന്നാലെയാണ് മോദിക്ക് അഭിനന്ദനങ്ങള്‍ക്കൊപ്പം ഓറഞ്ച് ഷാളുമായി സുരേഷ് ഗോപിയെത്തിയത്. കേന്ദ്രമന്ത്രിയാകുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് സുരേഷ് ഗോപി അന്ന് എത്തിയതെങ്കിലും അക്കാര്യത്തില്‍ പിന്നീട് തീരുമാനമൊന്നും ഉണ്ടാകാതിരുന്നതിനാല്‍ ഷാള്‍ ഗോപിയെന്നു വരെ താരത്തെ കോണ്‍ഗ്രസ് യുവനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സാമൂഹ മാധ്യമങ്ങളില്‍ പരിഹാസവുമായെത്തിയത്. അതിനെല്ലാമുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ഒരു ഡയലോഗിലൂടെ സുരേഷ്‌ഗോപി വീട്ടിയത്.

Read More >>