"സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരു പങ്ക് എംപി ഫണ്ടിനൊപ്പം ചേര്‍ക്കും": സുരേഷ് ഗോപി

തിരുവനന്തപുരം: നിയുക്ത രാജ്യസഭ എംപി സുരേഷ്ഗോപി സിനിമാഭിനയം തുടരുമെന്നും  പ്രതിഫലത്തിന്റെ ഒരു പങ്ക് എംപി ഫണ്ടിനോട് ചേര്‍ത്ത് വികസനപ്രവര്‍ത്തനങ്ങള്‍...

"സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരു പങ്ക് എംപി ഫണ്ടിനൊപ്പം ചേര്‍ക്കും": സുരേഷ് ഗോപി

suresh_gopi

തിരുവനന്തപുരം: നിയുക്ത രാജ്യസഭ എംപി സുരേഷ്ഗോപി സിനിമാഭിനയം തുടരുമെന്നും  പ്രതിഫലത്തിന്റെ ഒരു പങ്ക് എംപി ഫണ്ടിനോട് ചേര്‍ത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പറഞ്ഞു.പ്രകൃതി സംരക്ഷണത്തിനും കുടിവെള്ള പ്രശ്നത്തിലും ഊന്നല്‍ കൊടുത്താകും തന്റെ സേവനമെന്ന് പറഞ്ഞ താരം ബിജെപി ഈ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കൈവരിക്കുമെന്നും അവകാശപ്പെട്ടു.

ഗംഗാ ശുചീകരണ മാതൃകയിലുള്ള നദീജലസംരക്ഷണ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം കുറിക്കും. ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്ത് താന്‍ സജീവമായുണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടി ചേര്‍ത്തു.

സുരേഷ്ഗോപിയെ കൂടാതെ ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി, ബോക്സിംഗ് താരം മേരി കോം, മുന്‍ ക്രിക്കറ്റ് താരം നവജോത് സിംഗ്സിദ്ധു, മാധ്യമ പ്രവര്‍ത്തകന്‍ സ്വാപന്‍ ദാസ്ഗുപ്ത, സാമ്പത്തിക വിദഗ്തന്‍ നരേന്ദ്ര ജാദവ്, എന്നിവരും രാജ്യസഭഎംപിമാരായി ഉടന്‍ സ്ഥാനമേല്‍ക്കും.

ഈ  നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും  സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ നടന്‍ അതില്‍ നിന്നു പിന്മാറുകയായിരുന്നു. സുരേഷ് ഗോപി മല്‍സരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ശ്രീശാന്തിനെ തിരുവനന്തപുരത്തു മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.