സുരേഷ് ഗോപിയുടെ പഞ്ചദിന പ്രചാരണ പരിപാടികള്‍

കേരളത്തില്‍ മെയ്‌  ആദ്യവാരം മോദി പങ്കെടുക്കുന്ന പ്രചാരണ പരിപാടികളില്‍  നടന്‍ സുരേഷ് ഗോപിയും ഒപ്പമുണ്ടാകും. ബി.ജെ പിയുടെ കേരളത്തിലെ പ്രചാരണ...

സുരേഷ് ഗോപിയുടെ പഞ്ചദിന പ്രചാരണ പരിപാടികള്‍

siresh-gopi

കേരളത്തില്‍ മെയ്‌  ആദ്യവാരം മോദി പങ്കെടുക്കുന്ന പ്രചാരണ പരിപാടികളില്‍  നടന്‍ സുരേഷ് ഗോപിയും ഒപ്പമുണ്ടാകും. ബി.ജെ പിയുടെ കേരളത്തിലെ പ്രചാരണ പരിപാടികളെക്കുറിച്ച് സുരേഷ് ഗോപിയും ബി.ജെ പി അദ്ധ്യക്ഷന്‍ അമിത് ഷായും തമ്മില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.

പ്രചാരണത്തിനായി 5 ദിവസത്തെ കാലയളവാണ് സുരേഷ് ഗോപിക്ക് നല്‍കാന്‍ ധാരണയായിരിക്കുന്നത്. സംസ്ഥാനവ്യാപകമായി  30-ഓളം മണ്ഡലങ്ങളില്‍ സുരേഷ് ഗോപി ബി.ജെ പി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തും.  ഇതിനായി അദ്ദേഹത്തിന് പാര്‍ട്ടി ഹെലിക്കോപ്റ്റര്‍ അനുവദിക്കുന്നു എന്നും വാര്‍ത്തകള്‍ ഉണ്ട്. ഇന്ന് കാസര്‍ഗോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ അദ്ദേഹം പ്രചാരണത്തിനിറങ്ങും.