സുരേഷ് ഗോപി രാജ്യസഭ എംപിയാകും

ന്യൂഡല്‍ഹി: സുരേഷ് ഗോപി രാജ്യസഭ എംപിയാകും.  കലാകാരന്‍മാരുടെ പട്ടികയില്‍പെടുത്തി  പ്രധാനമന്ത്രിയാണ് ശുപാര്‍ശ ചെയ്തത്. നാളെ രാവിലെയോടെ ഇക്കാര്യത്തില്‍...

സുരേഷ് ഗോപി രാജ്യസഭ എംപിയാകും

suresh-gopi-meets-narendra-modi

ന്യൂഡല്‍ഹി: സുരേഷ് ഗോപി രാജ്യസഭ എംപിയാകും.  കലാകാരന്‍മാരുടെ പട്ടികയില്‍പെടുത്തി  പ്രധാനമന്ത്രിയാണ് ശുപാര്‍ശ ചെയ്തത്. നാളെ രാവിലെയോടെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വന്നശേഷം പ്രതികരിക്കാമെന്നാണ് സുരേഷ് ഗോപി പറഞ്ഞു.

ഈ  നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും  സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ നടന്‍ അതില്‍ നിന്നു പിന്മാറുകയായിരുന്നു. സുരേഷ് ഗോപി മല്‍സരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ശ്രീശാന്തിനെ തിരുവനന്തപുരത്തു മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്. മത്സരത്തില്‍ നിന്നും  പിന്മാറിയെങ്കിലും സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി സുരേഷ് ഗോപി സജീവമായി പ്രചാരണരംഗത്തുണ്ട്.


നേരത്തെ   ദേശീയ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്കും സുരേഷ് ഗോപിയെ പരിഗണിക്കുന്നു. സുരേഷ് ഗോപിയും ആ വാര്‍ത്തകള്‍ സ്ഥിരീകരിക്കുകയും  ചെയ്തിരുന്നു. എന്നാല്‍  പിന്നീട്  ഈ സ്ഥാനം അദ്ദേഹത്തിന് നഷ്ടപ്പെടുകയായിരുന്നു. അതുകൊണ്ടാണ്  ഇത്തവണ  തീരുമാനം  വന്നശേഷം  പ്രതികരിക്കാം  എന്ന നിലപാട്  സുരേഷ്ഗോപി  സ്വീകരിക്കുന്നത്. സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത് സംബന്ധിച്ച് കേരളത്തിലെ ബിജെപി നേതൃത്വത്തിന് ഒരു അറിവും ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന സൂചന.