സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

ന്യൂഡല്‍ഹി: രാജ്യസഭാ എംപിയായി സുരേഷ് ഗോപി വെള്ളിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. വെള്ളിയാഴ്ച്ച പ്രധാനമന്ത്രിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും...

സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

suresh_gopi

ന്യൂഡല്‍ഹി: രാജ്യസഭാ എംപിയായി സുരേഷ് ഗോപി വെള്ളിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. വെള്ളിയാഴ്ച്ച പ്രധാനമന്ത്രിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും കണ്ടതിന് ശേഷമാകും താന്‍ സത്യപ്രതിജ്ഞ ചെയ്യുകയെന്ന് സുരേഷ് ഗോപി അറിയിച്ചു.

രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്ത ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ സുരേഷ് ഗോപി രാജ്യസഭാ സെക്രട്ടേറിയറ്റിലെത്തി സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, കേന്ദ്രമന്ത്രി ജെ.പി.നദ്ദ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്താനായില്ല.

സുരേഷ് ഗോപിയോടൊപ്പം നാമനിര്‍ദേശം ചെയ്യപ്പെട്ട സുഖ്ദേവ് സിങ് ദിന്‍ഡ്സ, സ്വപന്‍ ഗുപ്ത, സുബ്രഹ്മണ്യന്‍ സ്വാമി, മേരികോം, നരേന്ദ്ര ജാദവ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

Read More >>