തന്നെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത് രാഷ്ട്രീയ തീരുമാനമല്ലെന്ന് സുരേഷ് ഗോപി

തന്നെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത് രാഷ്ട്രീയ തീരുമാനമല്ലെന്ന് സുരേഷ് ഗോപി. 25 വര്‍ഷത്തിനപ്പുറത്തേക്ക് കേരളത്തെ എത്തിക്കാനുള്ള വികസന പ്രയത്നം...

തന്നെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത് രാഷ്ട്രീയ തീരുമാനമല്ലെന്ന് സുരേഷ് ഗോപി

Suresh-Gopi-BJP-latest-news028348

തന്നെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത് രാഷ്ട്രീയ തീരുമാനമല്ലെന്ന് സുരേഷ് ഗോപി. 25 വര്‍ഷത്തിനപ്പുറത്തേക്ക് കേരളത്തെ എത്തിക്കാനുള്ള വികസന പ്രയത്നം നടത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഗള്‍ഫ് യാത്രയ്ക്ക് പുറപ്പെടാന്‍ കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയപ്പോഴാണ് സുരേഷ്‌ഗോപി ബിജെപി തീരുമാനം അറിഞ്ഞത്. തുടര്‍ന്ന് യാത്ര റദ്ദ് ചെയ്ത് അദ്ദേഹം തിരുവനന്തപുരത്തേക്് മടങ്ങി.

ജലസ്രോതസുകള്‍ മുഴുവന്‍ പുനരുജ്ജീവിപ്പിക്കുക എന്നതായിരിക്കും രാജ്യസഭാംഗം എന്ന നിലയില്‍ മുഖ്യ ലക്ഷ്യമെന്ന് അദ്ദേഹം സൂചിപ്പിച്ചു. 25 വര്‍ഷമായി താന്‍ പൊതു പ്രവര്‍ത്തന രംഗത്തുണ്ടെന്നും സൈലന്റ് വാലി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യാന്‍ മുന്നിലുണ്ടായിരുന്ന താന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അക്കാര്യം ഉന്നയിച്ച് കത്തയച്ചിട്ടുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു.