സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ചലച്ചിത്രതാരം സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് രാവിലെ 11...

സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

suresh-gopi

ന്യൂഡല്‍ഹി: ചലച്ചിത്രതാരം സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഭാര്യ രാധിക, മക്കളായ ഗോകുല്‍, ഭാവന, ഭാഗ്യ, മാധവ് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ എത്തി.

കലാരംഗത്തെ പ്രതിനിധി എന്ന നിലയിലാണ് സുരേഷ് ഗോപിയെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാജ്യസഭാ സെക്രട്ടറിയെയും സുരേഷ് ഗോപി സന്ദര്‍ശിച്ചു.

സുരേഷ് ഗോപിക്ക് പുറമെ ബിജെപിയുടെ സുബ്രമണ്യന്‍ സ്വാമി, പത്രപ്രവര്‍ത്തകനും ബി.ജെ.പി സഹയാത്രികനുമായ സ്വപന്‍ ദാസ് ഗുപ്ത, സാമ്പത്തിക ശാസ്ത്രജ്ഞനും ദേശീയ ഉപദേശക സമിതി മുന്‍ അംഗവുമായ നരേന്ദ്ര ജാദവ്, ബോക്‌സിങ് താരം മേരി കോം, മുന്‍ ക്രിക്കറ്റ് താരവും ലോക്‌സഭയില്‍ ബിജെപി മുന്‍ എംപിയുമായ നവജ്യോത് സിംഗ് സിദ്ദു എന്നിവരാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത മറ്റുള്ളവര്‍.

Read More >>