സുരേഷ് ഗോപിയുടെ രാജ്യസഭ അംഗത്വത്തിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂ ഡല്‍ഹി: മലയാള ചലച്ചിത്ര താരവും ബിജെപി അനുഭാവിയുമായ സുരേഷ് ഗോപിയുടെ രാജ്യസഭ അംഗത്വത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി.സുരേഷ്ഗോപിയെ...

സുരേഷ് ഗോപിയുടെ രാജ്യസഭ അംഗത്വത്തിന് രാഷ്ട്രപതിയുടെ അംഗീകാരം

suresh-gopi-meets-narendra-modi

ന്യൂ ഡല്‍ഹി: മലയാള ചലച്ചിത്ര താരവും ബിജെപി അനുഭാവിയുമായ സുരേഷ് ഗോപിയുടെ രാജ്യസഭ അംഗത്വത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി.

സുരേഷ്ഗോപിയെ കൂടാതെ ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി, ബോക്സിംഗ് താരം മേരി കോം, മുന്‍ ക്രിക്കറ്റ് താരം നവജോത് സിംഗ്സിദ്ധു, മാധ്യമ പ്രവര്‍ത്തകന്‍ സ്വാപന്‍ ദാസ്ഗുപ്ത, സാമ്പത്തിക വിദഗ്തന്‍ നരേന്ദ്ര ജാദവ്, എന്നിവരുടെ അംഗത്വത്തിനും രാഷ്ട്രപതി അംഗീകാരം നല്‍കി.

swamy-collage

കലാകാരന്‍മാരുടെ പട്ടികയില്‍പെടുത്തി  പ്രധാനമന്ത്രിയാണ് സുരേഷ്ഗോപിയുടെ പേര് ശുപാര്‍ശ ചെയ്തത്.  ഈ  നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും  സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ നടന്‍ അതില്‍ നിന്നു പിന്മാറുകയായിരുന്നു. സുരേഷ് ഗോപി മല്‍സരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ശ്രീശാന്തിനെ തിരുവനന്തപുരത്തു മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്. മത്സരത്തില്‍ നിന്നും  പിന്മാറിയെങ്കിലും സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി സുരേഷ് ഗോപി സജീവമായി പ്രചാരണ രംഗത്തുണ്ട്.