ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. രാവിലെ ഏഴോടെ കോടിമത നാലുവരിപാതയ്ക്ക് സമീപം അദ്ദേഹം സഞ്ചരിച്ചിരുന്ന...

ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

suraj-venjaramoodu_14484425167

ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. രാവിലെ ഏഴോടെ കോടിമത നാലുവരിപാതയ്ക്ക് സമീപം അദ്ദേഹം സഞ്ചരിച്ചിരുന്ന കാറില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു.

സംഭവസ്ഥലത്തെ സ്വകാര്യ ഹോട്ടലില്‍ നിന്നും ഇറങ്ങിവന്ന ഇന്നോവ കാറില്‍ പിന്നോട്ടെടുത്ത ടോറസ് ലോറി ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

അയ്മനത്തെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകാനെത്തിയതായിരുന്നു സുരാജ്. പിന്നീട് മറ്റൊരു വാഹനത്തില്‍ സുരാജ് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയി.

Read More >>