ശബരിമല: ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ വിലക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ...

ശബരിമല: ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ വിലക്കാനാവില്ലെന്ന് സുപ്രീംകോടതി

sabarimala

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ വിലക്കാനാകില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ദീപക് മിശ്ര, കുര്യന്‍ ജോസഫ്, ഗോപാല്‍ ഗൗഡ എന്നിവരുള്‍പ്പെട്ട ബഞ്ചിന്റേതാണ് നീരീക്ഷണം.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് പ്രഥമദൃഷ്ട്യാ ഭരണഘടനാപരമായി നിലനില്‍ക്കില്ല. ആര്‍ത്തവം സ്ത്രീകളുടെ ശാരീരികാവസ്ഥയാണ്. അതിന്റെ പേരില്‍ പ്രവേശനം നിഷേധിക്കാനാവില്ല. ലിംഗവിവേചനമാണ് പ്രശ്‌നത്തെ ഗൗരവമുള്ളതാക്കുന്നത്. ആചാരങ്ങള്‍ ഭരണഘടനയ്ക്ക് മുകളിലാണോ എന്നും സുപ്രിംകോടതി ചോദിച്ചു.

എന്തടിസ്ഥാനത്തിലാണ് ശബരിമല പ്രവേശനത്തില്‍ നിന്നും സ്ത്രീകളെ വിലക്കുന്നതെന്ന് കോടതി ചോദിച്ചു. ക്ഷേത്രങ്ങള്‍ പൊതുസ്ഥാപനങ്ങളാണെന്നും ആചാരങ്ങളെ സംബന്ധിച്ച ശരി തെറ്റുകളിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.