ശബരിമലയിലെ സ്ത്രീ പ്രവേശനം: വിശ്വാസവും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ ആര്‍ത്തവത്തിന്റെ പേരില്‍ ക്ഷേത്ര പ്രവേശനം നിഷേധിക്കുന്നത് സ്ത്രീകളുടെ അന്തസിനെ ബാധിക്കുമെന്ന് അമിക്കസ് ക്യൂറി. അമിക്കസ്...

ശബരിമലയിലെ സ്ത്രീ പ്രവേശനം: വിശ്വാസവും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്ന് സുപ്രീംകോടതി

sabarimala-women

ന്യൂഡല്‍ഹി: ശബരിമലയില്‍ ആര്‍ത്തവത്തിന്റെ പേരില്‍ ക്ഷേത്ര പ്രവേശനം നിഷേധിക്കുന്നത് സ്ത്രീകളുടെ അന്തസിനെ ബാധിക്കുമെന്ന് അമിക്കസ് ക്യൂറി. അമിക്കസ് ക്യൂറി രാജു രാമചന്ദ്രനാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം പറഞ്ഞത്.

ശബരിമലയിലെ സ്ത്രീ പ്രവേശനം വിശ്വാസവും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്ത്രീപ്രവേശനം നിഷേധിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി നടപടിക്രമങ്ങളെ ബാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. കേസില്‍ വാദം തുടരുകയാണ്.

ശബരിമല പോലൊരു പൊതു ഇടത്തില്‍ നിന്ന് സ്ത്രീകളെ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ ദീപക് മിശ്ര, കുര്യന്‍ ജോസഫ്, ഗോപാല്‍ ഗൗഡ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് വാദം കേള്‍ക്കുന്നത്.

Read More >>