ശബരിമല: ലിംഗസമത്വം ഭരണഘടനയിലെ അടിസ്ഥാന വ്യവസ്ഥയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല പോലൊരു പൊതു ഇടത്തില്‍ നിന്ന് സ്ത്രീകളെ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ വാദം...

ശബരിമല: ലിംഗസമത്വം ഭരണഘടനയിലെ അടിസ്ഥാന വ്യവസ്ഥയെന്ന് സുപ്രീംകോടതി

sabarimala-women

ന്യൂഡല്‍ഹി: ശബരിമല പോലൊരു പൊതു ഇടത്തില്‍ നിന്ന് സ്ത്രീകളെ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.

ലിംഗസമത്വം ഭരണഘടനയിലെ അടിസ്ഥാന വ്യവസ്ഥയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അതേസമയം, ശബരിമലയിലെ സ്ത്രീ പ്രവേശനം വിലക്കാനാകില്ലെന്ന് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ വ്യക്തമാക്കി.

ഭരണഘടന പ്രകാരം സ്ത്രീകള്‍ക്ക് ആരാധന നടത്താന്‍ അവകാശമുണ്ട്. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ വിലക്കുന്നത് അപകീര്‍ത്തിപരമെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ ദീപക് മിശ്ര, കുര്യന്‍ ജോസഫ്, ഗോപാല്‍ ഗൗഡ എന്നിവരുള്‍പ്പെട്ട ബഞ്ചിന്റേതാണ് നീരീക്ഷണം.

ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും സുപ്രീംകോടതി. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ വിലക്കാനാകില്ലെന്നും സുപ്രീംകോടതി നേരത്തേ നിരീക്ഷിച്ചിരുന്നു.

Read More >>