കടല്‍ക്കൊല: മാസിമിലാനോ ലാത്തോറിന് ഇറ്റലിയില്‍ തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലാത്തോറിന് ഇറ്റലിയില്‍ തുടരാമെന്ന് സുപ്രീംകോടതി. സെപ്റ്റംബര്‍ 30 വരെ ലാത്തോറിന്...

കടല്‍ക്കൊല: മാസിമിലാനോ ലാത്തോറിന് ഇറ്റലിയില്‍ തുടരാമെന്ന് സുപ്രീംകോടതി

italian-marine

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലാത്തോറിന് ഇറ്റലിയില്‍ തുടരാമെന്ന് സുപ്രീംകോടതി. സെപ്റ്റംബര്‍ 30 വരെ ലാത്തോറിന് ഇറ്റലിയില്‍ തുടരാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇക്കാലയളവിനുള്ളില്‍ തിരിച്ചെത്തുമെന്ന ഉറപ്പ് ലാത്തോറ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇറ്റലിയില്‍ ഒരു വര്‍ഷം കൂടി തുടരാന്‍ അനുവദിക്കണമെന്നായിരുന്നു ലാത്തോറയുടെ ആവശ്യം. 2014 ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് നാല് മാസത്തേക്ക് നാട്ടില്‍ പോകാനാണ് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നത്. ഇത് ഇപ്പോഴും നീട്ടി നല്‍കിക്കൊണ്ടിരിക്കുകയാണ്.

കേസ് സെപ്റ്റംബര്‍ 20 ന് വീണ്ടും പരിഗണിക്കും.

Read More >>