ഐപിഎല്‍; ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു

ന്യൂഡല്‍ഹി: വരള്‍ച്ച ശക്തിപ്പെട്ട മഹാരാഷ്ട്രയില്‍ 30നു ശേഷം നടക്കേണ്ട ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.ഹൈക്ക...

ഐപിഎല്‍; ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു

IPL

ന്യൂഡല്‍ഹി: വരള്‍ച്ച ശക്തിപ്പെട്ട മഹാരാഷ്ട്രയില്‍ 30നു ശേഷം നടക്കേണ്ട ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.

ഹൈക്കോടതി വിധിക്കെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടികള്‍ അവസാനിപ്പിച്ചു കൊണ്ടാണ് മത്സരങ്ങള്‍ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്നു സുപ്രീം കോടതിയും നിലപാട് എടുത്തത്. മുപ്പതിനു ശേഷം മഹാരാഷ്ട്രയില്‍ നടക്കേണ്ട ഐപിഎല്‍ മത്സരങ്ങള്‍ പുറത്തേക്കു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടത് ഈ മാസം 13നാണ്. ഈ വിധിയാണ് സുപ്രീം കോടതി ശരിവച്ചത്. ഇതോടെ ഫൈനല്‍ അടക്കം മഹാരാഷ്ട്രയില്‍ നടക്കേണ്ട മത്സരങ്ങള്‍ക്ക് മറ്റു വേദികള്‍ കണ്ടെത്തണം.


വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ വെള്ളം മത്സരങ്ങള്‍ക്കായി ധൂര്‍ത്തടിച്ചിട്ടില്ലെന്നും, അഴുക്ക് വെള്ളമാണ് ഗ്രൗണ്ട് നനയ്ക്കാനും മറ്റും ഉപയോഗിക്കുന്നതെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ശുദ്ധീകരിക്കുന്ന 60 ലക്ഷം ലിറ്റര്‍ വെള്ളം വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലേക്കു നല്‍കാമെന്നും അസോസിയേഷന്‍ അറിയിച്ചു. ഇതും കോടതി കണക്കിലെടുത്തില്ല. ജലം ശുദ്ധീകരിക്കുന്ന പ്രക്രിയയും കളി കാണാനെത്തുന്നവര്‍ക്കും മറ്റും വെള്ളം നല്‍കുന്നതെങ്ങനെയെന്നും കോടതി ആരാഞ്ഞു.