കേരള തീരത്ത് കരിമണല്‍ ഖനനം: സ്വകാര്യ കമ്പനികള്‍ക്ക് സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: കേരള തീരത്ത് കരിമണല്‍ ഖനനം നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കി. കമ്പനികള്‍ക്ക് ഖനനം നിഷേധിച്ച സര്‍ക്കാര്‍...

കേരള തീരത്ത് കരിമണല്‍ ഖനനം: സ്വകാര്യ കമ്പനികള്‍ക്ക് സുപ്രീംകോടതി അനുമതി

black-sand

ന്യൂഡല്‍ഹി: കേരള തീരത്ത് കരിമണല്‍ ഖനനം നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കി. കമ്പനികള്‍ക്ക് ഖനനം നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. കൊച്ചി മിനറല്‍സ് ആന്റ് റൂട്ടൈല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

ഏതൊക്കെ മേഖലയില്‍ ഖനനം നടത്തണമെന്ന് തീരുമാനിക്കുക സംസ്ഥാന സര്‍ക്കാരായിരിക്കും. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഖനനം നടത്തുന്നത്.


2006ല്‍ ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ സ്വകാര്യ കമ്പനികള്‍ക്ക് ഖനനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് അനുമതി പിന്‍വലിച്ചു.

ഇതിനെതിരെ കമ്പനി ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സിങ്കിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഖനനാനുമതി പിന്‍വലിച്ച ഉത്തരവ് റദ്ദാക്കി. അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് പുതിയ വിധി.

2006 വരെ പൊതുമേഖലാ കമ്പനികള്‍ക്ക് മാത്രമായിരുന്നു ഖനനം നടത്താനുള്ള അനുമതി. സുരക്ഷിതവും ശാസ്ത്രീയവുമല്ലാത്ത രീതിയിലുള്ള സ്വകാര്യ കമ്പനിയുടെ ഖനനത്തിന് അനുമതി നല്‍കിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Read More >>