സണ്ണി ലിയോണിയുടെ കഥാസമാഹാരം 'സ്വീറ്റ് ഡ്രീംസ്' പുറത്തിറങ്ങി

നടിയായും നര്‍ത്തകിയായും ചാനല്‍ അവതാരകയായും നമ്മള്‍ കണ്ടിട്ടിട്ടുള്ള സണ്ണി ലിയോണി ഒരു പുതിയ അവതാരത്തില്‍ പ്രത്യക്ഷപ്പെടുകയാണ്.  ഒരു കഥാകാരിയുടെ...

സണ്ണി ലിയോണിയുടെ കഥാസമാഹാരം

suy

നടിയായും നര്‍ത്തകിയായും ചാനല്‍ അവതാരകയായും നമ്മള്‍ കണ്ടിട്ടിട്ടുള്ള സണ്ണി ലിയോണി ഒരു പുതിയ അവതാരത്തില്‍ പ്രത്യക്ഷപ്പെടുകയാണ്.  ഒരു കഥാകാരിയുടെ റോളില്‍.  ഡിജിറ്റല്‍ പ്രസാധകരായ ജഗര്‍നോട്ട് ബുക്‌സ് സണ്ണി ആദ്യമായെഴുതിയ ചെറുകഥകളുടെ സമാഹാരം പുറത്തിറക്കിയിരിക്കുകയാണ്.' സ്വീറ്റ് ഡ്രീംസ്‌'  എന്ന് പേരിട്ടിരിക്കുന്ന സമാഹാരത്തില്‍ 12 ചെറുകഥകളാണുള്ളത്.

ചെറുപ്പം മുതലേ എഴുതുന്ന ശീലമുള്ള സണ്ണിയെ 12 ചെറുകഥകള്‍ എന്ന ആശയവുമായി ജഗര്‍നോട്ട് ബുക്‌സ് സമീപിക്കുകയായിരുന്നു. ജഗര്‍നോട്ട് ആപ്പില്‍ ലഭ്യമാകുന്ന ഇ-ബുക്കിനു 49.50 രൂപയാണ് വില. മെയ് 2 വരെ ദിവസവും രാത്രി 10 മണിക്ക് ഓരോ കഥകള്‍ വീതമാണ് പണമടക്കുന്നവര്‍ക്ക് ലഭിക്കുക. '7.ഇ' എന്നാണു ആദ്യ കഥയുടെ പേര്.ഓരോ കഥകളുടെയും ഒപ്പം സണ്ണി  ലിയോണിയുടെ  ചിത്രവുമുണ്ട്.