കേരളത്തില്‍ കടുത്ത ചൂട്; വേനല്‍ മഴ ദുര്‍ബലം

പാലക്കാട്: മാര്‍ച്ച് ഒന്നു  മുതല്‍ ഏപ്രില്‍ 13വരെ കേരളത്തില്‍ ലഭിച്ചത് 40.8 മില്ലീമീറ്റര്‍ മഴ. സംസ്ഥാന കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച...

കേരളത്തില്‍ കടുത്ത ചൂട്; വേനല്‍ മഴ ദുര്‍ബലം

summer

പാലക്കാട്: മാര്‍ച്ച് ഒന്നു  മുതല്‍ ഏപ്രില്‍ 13വരെ കേരളത്തില്‍ ലഭിച്ചത് 40.8 മില്ലീമീറ്റര്‍ മഴ. സംസ്ഥാന കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 43% കുറവാണ് ഈ വര്‍ഷത്തെ വേനല്‍മഴ. കോട്ടയം ജില്ലയില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ മഴ ലഭിച്ചപ്പോള്‍ പാലക്കാട്, മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ മാനം ഒന്ന് കറുത്തത് പോലുമില്ല. പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ അല്‍പ്പം മഴ ലഭിച്ചു.


കേരളത്തില്‍ വേനല്‍ ചൂടും കടുക്കുകയാണ്.  35 ഡിഗ്രി സെല്‍ഷ്യസ്സില്‍ തുടങ്ങി ഇപ്പോള്‍ 43 ഡിഗ്രിക്കടുത്ത് വരെ താപനില എത്തി കഴിഞ്ഞു.

ഇത്തവണ ഇടവിട്ട് കുറഞ്ഞ വേനല്‍മഴയേ ലഭിക്കയുള്ളൂ എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ഈ വര്‍ഷം വെള്ളംകിട്ടാതെ 380 ഹെക്ടറോളം നെല്‍ക്കൃഷി നശിച്ചതായാണ് റിപ്പോര്‍ട്ട്. ശുദ്ധജലക്ഷാമം രൂക്ഷമാണ്.കടലോരപ്രദേശങ്ങളില്‍ കോര്‍പറേഷന്‍ മുഖേന വിതരണം ചെയ്യുന്ന വെള്ളത്തില്‍ ലവണാംശം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Read More >>