വേനലിന് ആശ്വാസം; അഞ്ച് ദിവസത്തിനുള്ളില്‍ കേരളത്തില്‍ മഴയെത്തും

തിരുവനന്തപുരം: വേനല്‍ ചൂടില്‍ ഉരുകുന്ന കേരളത്തില്‍ ആശ്വാസമായി വേനല്‍മഴ ഉടനെത്തും. അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് മഴപെയ്യുമെന്ന് കാലാവസ്ഥാ...

വേനലിന് ആശ്വാസം; അഞ്ച് ദിവസത്തിനുള്ളില്‍ കേരളത്തില്‍ മഴയെത്തും

rain

തിരുവനന്തപുരം: വേനല്‍ ചൂടില്‍ ഉരുകുന്ന കേരളത്തില്‍ ആശ്വാസമായി വേനല്‍മഴ ഉടനെത്തും. അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

മഴപെയ്യുന്നതോടെ ചൂട് രണ്ട് ഡിഗ്രിയെങ്കിലും കുറയും. മാലിദ്വീപിന് മുകളില്‍ രൂപപ്പെട്ട ചക്രവാതമാണ് മഴ പെയ്യാന്‍ കാരണം.

വരുന്ന രണ്ട് ദിവസങ്ങളില്‍ കേരളത്തില്‍ ചൂട് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ കൂടുമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പുണ്ടായിരുന്നു. കനത്ത ചൂടാണ് ഇന്ന് സംസ്ഥാനത്ത് അനുഭവപ്പെട്ടത്. പകല്‍ 11 നും വൈകീട്ട് മൂന്നിനുമിടയില്‍ പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു.

പാലക്കാട് റെക്കോര്‍ഡ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 41.9 ഡിഗ്രീ സെല്‍ഷ്യസായിരുന്നു പാലക്കാട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ചൂട്. 29 വര്‍ഷത്തിന് ശേഷം ആദ്യമായാണ് പാലക്കാട് ഇത്രയും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്നത്.

Story by
Read More >>