ആത്മഹത്യ ഏതിന്റെ പരിഹാരമാണ് ?

നടി പ്രത്യുഷ ബാനർജിയുടെ മരണത്തിന് പിന്നാലെ നടി പ്രിയങ്കാ ചോപ്രയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്ന വാർത്ത ഭീതിയോടു കൂടി മാത്രമെ വായിക്കുവാൻ...

ആത്മഹത്യ ഏതിന്റെ പരിഹാരമാണ് ?last-minute-travel

നടി പ്രത്യുഷ ബാനർജിയുടെ മരണത്തിന് പിന്നാലെ നടി പ്രിയങ്കാ ചോപ്രയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്ന വാർത്ത ഭീതിയോടു കൂടി മാത്രമെ വായിക്കുവാൻ കഴിയുള്ളൂ. പ്രിയങ്കയുടെ മുൻ മാനേജറായ ജാജുവിന്റെ ഈ വെളിപ്പെടുത്തലുകൾ പ്രിയങ്കയുടെ അമ്മ മധു ചോപ്ര നിഷേധിച്ചിട്ടുണ്ട്. കാര്യങ്ങൾ എന്തു തന്നെയായാലും, ആത്മഹത്യ എല്ലാറ്റിന്റെയും പരിഹാരമായി കാണുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. ഒരിക്കലെങ്കിലും ആത്മഹത്യയെ പറ്റി ചിന്തിക്കാത്തവരും കുറവാണ് എന്നത് പരമമായ സത്യം


ഭാരത്തിലെ സ്ത്രീകള്‍ക്ക് മറ്റ് രാജ്യങ്ങളിലെ സ്ത്രീകളെക്കാൾ ആത്മഹത്യയിലേക്ക് നയിക്കുന്ന മാനസിക സമ്മർദങ്ങൾ കുറവാണ് എന്ന് പൊതുവേ ഒരു കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നു. 'കുടുംബം' എന്ന വ്യവസ്ഥിതിക്ക് ഭാരതീയ സംസ്ക്കാരം നൽകുന്ന പ്രാധാന്യത്താലാണത്. ആത്മാവിനെ 'ഹത്യ ' ചെയ്യുവാൻ കഴിയില്ല എന്ന് നാം വിശ്വസിച്ചു.
എന്നാൽ WHO യുടെ കണക്കുകൾ ഈ ധാരണകളെ മാറ്റിമറിക്കുന്നു. പുരുഷൻമാരെക്കാൾ 50 % അധികം മാനസിക സമ്മർദ്ദത്തിന് അടിമപ്പെടുന്നത് സ്ത്രീകളാണെന്നും, ഭാരതീയ വനിതകൾ കൂടുതൽ മാനസിക ദുർബലരാണെന്നും റിപ്പോർട്ടിൽ പറയുന്നു.മരണത്തില്‍ എന്ത് പുരുഷനും സ്ത്രീയും ?

quote-Al-Green-suicide-is-not-an-answer-its-destruction-170825മനുഷ്യന്‍ മൃഗം ആകുമ്പോള്‍ അവന്‍ ആക്രമാസക്തി പ്രകടിപ്പിക്കുന്നു എന്ന് പറയാറുണ്ട്.എന്നാല്‍ മൃഗങ്ങള്‍ ആത്മഹത്യ ചെയ്യുന്നുണ്ടോ?  അപ്പോള്‍, മനുഷ്യന് ഉണ്ടെന്നു പറയുന്ന  വിവേചന ബുദ്ധി, അവനില്‍ അലസമായി  പ്രേരിപ്പിക്കുന്ന നിരാശയാണ്, ആത്മാഹൂതി എന്ന് വിവരിക്കെണ്ടതായി വരും.

കഠിനമായ നിരാശ, ജീവിതത്തിനോടുള്ള ആസക്തി കുറയുക, ലൈംഗിക അസംതൃപ്തിയുണ്ടാവുക, സ്വയം കുറ്റബോധം തോന്നുക, ഉറക്കവും വിശപ്പും നഷ്ടപ്പെടുക... ഇവയൊക്കെയും ഡിപ്രഷൻ മൂലമുള്ള ആത്മഹത്യയിലേക്ക് നയിക്കും. വികസിത രാജ്യങ്ങളിലെയും സാമ്പത്തികമായി ഉയർച്ചയുള്ളവരിലും ഈ പ്രവണത വർദ്ധിച്ചു വരുന്നതും പഠനവിധേയമാകേണ്ടതുണ്ട്.

ഹോസ്റ്റലിൽ താമസിച്ചിരുന്ന കാലത്ത് താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു എന്ന് സുരേഷ് റെയ്ന ഈ അടുത്തയിടെ പറഞ്ഞിരുന്നു. ഒരു കൗമാരക്കാരന് അപമാനകരമായ പല കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചപ്പോഴായിരുന്നു ഇത്.

റഷ്യൻ കവിയായ സെർജനായസ് തൂങ്ങി മരിച്ചപ്പോൾ സുഹൃത്തായ മയ്ക്കോവ സ്ക്കി പറഞ്ഞു - "മരിക്കാൻ എന്തു പ്രയാസം, ജീവിക്കുന്നതല്ലെ കഠിനം'' അഞ്ച് വർഷങ്ങൾക്കപ്പുറം ഇത് പറഞ്ഞ ആ സുഹൃത്തും ആത്മഹത്യ ചെയ്തു.

no suicide

'ചിരികള്‍ തോറുമെന്‍ പട്ടട തീപ്പൊരി ...
ചിതറിടുന്നൊരു അരങ്ങത്തു നിന്നിനി...

വിട തരൂ... മതി, പോകട്ടെ ഞാനുമെന്‍
നടന വിദ്യയും, മൂക സംഗീതവും...'

എന്ന് പാടി ഇടപ്പള്ളി രാഘവന്‍പിള്ള തന്റെ ജീവനൊടുക്കി.

'പ്രവര്‍ത്തിക്കാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക,സ്‌നേഹിക്കാന്‍ ആരെങ്കിലും ഉണ്ടായിരിക്കുക... ആശിക്കാനെന്തെങ്കിലും ഉണ്ടായിരിക്കുക. ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം മുഴുവന്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശയാണ് അനുഭവം. ഏക രക്ഷാമാര്‍ഗം മരണമാണ് ' എന്നും കുറിച്ചാണ് ഇടപ്പള്ളി ജീവിതം അവസാനിപ്പിച്ചത്. ആത്മഹത്യക്ക് മനുഷ്യജീവനോളം പഴക്കമുണ്ട്...പ്രപഞ്ചത്തില്‍ മനുഷ്യന്‍ ഉള്ള കാലത്തോളം അവ തുടരുകയും ചെയ്യും..

ഇനി ഒരു ജന്മം ഭൂമിയില്‍ ഇല്ല എന്ന് തിരിച്ചറിയുന്നിടത്തു നിന്നും, മനുഷ്യന്‍ ജീവിക്കുവാന്‍ തീരുമാനിക്കുന്നത് മാത്രമാണ് ആത്മഹത്യയെ അതിജീവിക്കുവാന്‍ ഉള്ള പ്രായോഗികമായ ഏക പോംവഴി.

Read More >>