സൗദി മതപോലീസിന് ഇനി അറസ്റ്റ് ചെയ്യാനുള്ള അധികാരമില്ല

റിയാദ്: ആളുകളെ അറസ്റ്റ് ചെയ്യാന്‍ മതപോലീസിനുള്ള അധികാരം സൗദി നീക്കം ചെയ്തു. ഇനി മുതല്‍ നിയമലംഘനങ്ങളെ കുറിച്ച് പോലീസിനെയോ ഡ്രഗ് സ്‌ക്വാഡിനെയോ...

സൗദി മതപോലീസിന് ഇനി അറസ്റ്റ് ചെയ്യാനുള്ള അധികാരമില്ല

saudhi

റിയാദ്: ആളുകളെ അറസ്റ്റ് ചെയ്യാന്‍ മതപോലീസിനുള്ള അധികാരം സൗദി നീക്കം ചെയ്തു. ഇനി മുതല്‍ നിയമലംഘനങ്ങളെ കുറിച്ച് പോലീസിനെയോ ഡ്രഗ് സ്‌ക്വാഡിനെയോ അറിയിക്കാനുള്ള അനുമതി മാത്രമേ ഉണ്ടാവുകയുള്ളൂ. സൗദി ക്യാബിനറ്റിന്റേതാണ് തീരുമാനം.

രാജ്യത്തെ ഇസ്‌ലാമിക നിയമം നടപ്പിലാക്കുമ്പോള്‍ ജനങ്ങളോട് മര്യാദയോടെ പെരുമാറണമെന്നും നിര്‍ദേശമുണ്ട്. ആളുകളെ പിന്തുടരുതെന്നും ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

സൗദിയില്‍ പൊതുയിടങ്ങളില്‍ കറങ്ങി നടന്ന് നിയമം നടപ്പിലാക്കുന്ന മതകാര്യപോലീസിന്റെ (മുതവ) അധികാര ദുര്‍വിനിയോഗത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. നമസ്‌കാര സമയങ്ങളില്‍ കടകള്‍ അടച്ചെന്ന് ഉറപ്പ് വരുത്തുന്നതും സ്ത്രീകളുടെ വസ്ത്രധാരണ രീതി ഇസ്‌ലാമികമാണോയെന്ന് പരിശോധിച്ചിരുന്നതും മുതവ ആയിരുന്നു.

Read More >>