ഒരു വിഷയത്തില്‍ തോറ്റാല്‍ എല്ലാ പരീക്ഷയും എഴുതണമെന്ന വ്യവസ്ഥ നിലനില്‍ക്കില്ല: ഹൈക്കോടതി

കൊച്ചി: ഒരു തിയറി പരീക്ഷയിലോ പ്രായോഗിക പരീക്ഷയിലോ തോല്‍ക്കുന്ന വിദ്യാര്‍ഥി ജയിച്ച വിഷയങ്ങളുള്‍പ്പെടെ എല്ലാ പരീക്ഷയും വീണ്ടും എഴുതണമെന്ന വ്യവസ്ഥ...

ഒരു വിഷയത്തില്‍ തോറ്റാല്‍ എല്ലാ പരീക്ഷയും എഴുതണമെന്ന വ്യവസ്ഥ നിലനില്‍ക്കില്ല: ഹൈക്കോടതി

medical-student

കൊച്ചി: ഒരു തിയറി പരീക്ഷയിലോ പ്രായോഗിക പരീക്ഷയിലോ തോല്‍ക്കുന്ന വിദ്യാര്‍ഥി ജയിച്ച വിഷയങ്ങളുള്‍പ്പെടെ എല്ലാ പരീക്ഷയും വീണ്ടും എഴുതണമെന്ന വ്യവസ്ഥ നിലനില്‍ക്കില്ല യെന്ന്‍ ഹൈക്കോടതി. കേരള ആരോഗ്യസര്‍വകലാശാലയുടെ ചട്ടം മെഡിക്കല്‍ കൗണ്‍സില്‍ ചട്ടത്തിന് വിരുദ്ധമാണെന്ന് ആരോപിക്കുന്ന ഒരു കൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ന്ന് ശരാശരി 50 ശതമാനം മാര്‍ക്ക് നേടണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധനക്ക് വിരുദ്ധമായി ഓരോവിഷയത്തിനും 40 ശതമാനം മാര്‍ക്ക്  വേണമെന്ന ആരോഗ്യ സര്‍വകലാശാലയുടെ വ്യവസ്ഥയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്.


ഇത് തുല്യനീതിയുടെ നിഷേധമാണെന്നും വിദ്യാര്‍ഥികള്‍ക്ക് എതിരെയുല്‍ പീഡനമാണിതെന്നും ജസ്റ്റിസ് വി. ചിദംബരേഷ് നിരീക്ഷിച്ചു.  ഒരു വിഷയത്തിന് തോറ്റതിന്‍െറ പേരില്‍ മറ്റെല്ലാ പരീക്ഷയും വീണ്ടും എഴുതാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഒരു വിദ്യാര്‍ഥിയുടെ മാനസികാവസ്ഥ ചിന്തിക്കാന്‍ പോലും കഴിയുന്നതിനപ്പുറമാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യ സര്‍വകലാശാല പരീക്ഷ നടത്തിപ്പിന്‍െറ കാര്യത്തില്‍ സ്വീകരിച്ച വ്യവസ്ഥ യുക്തിപരമല്ലാത്തതും ഏകപക്ഷീയവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏകീകൃത മാനദണ്ഡം നിര്‍ദേശിക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിനോട് ഉത്തരവിടുകയും ചെയ്തു.