കേരളത്തിലെ തെരുവുനായ ശല്യം; വിഷയത്തില്‍ സുപ്രീംകോടതി ഇടപെടല്‍

ഡല്‍ഹി: കേരളത്തിലെ തെരുവുനായ പ്രശ്‌നം പഠിക്കാന്‍ സുപ്രീംകോടതി . ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിരിജഗന്‍ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ...

കേരളത്തിലെ തെരുവുനായ ശല്യം; വിഷയത്തില്‍ സുപ്രീംകോടതി ഇടപെടല്‍

supreme-court

ഡല്‍ഹി: കേരളത്തിലെ തെരുവുനായ പ്രശ്‌നം പഠിക്കാന്‍ സുപ്രീംകോടതി . ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിരിജഗന്‍ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചു.പന്ത്രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി സമതിയോട് നിര്‍ദ്ദേശിച്ചു.  സമിതിയില്‍ ജസ്റ്റിസ് സിരിജഗനെകൂടാതെ  ആരോഗ്യവകുപ്പ് ഡയറക്ടറും നിയമവകുപ്പ് സെക്രട്ടറിയും അംഗങ്ങളായിരിക്കും.

തെരുവുനായയുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതും ആവശ്യമായ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതും ഉള്‍പെടെയുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കും. ജൂലൈ പന്ത്രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും.


തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരുവു നായയുടെ കടിയേറ്റ് മരിച്ച കോട്ടയം സ്വദേശി ഡോളിയുടെ ഭര്‍ത്താവ് ജോസ് സെബാസ്റ്റ്യന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.