ശബരിമല വെടിവഴിപാട്; കളക്ടറുടെ ഉത്തരവിന് സ്റ്റേ

കൊച്ചി: ശബരിമലയിലെ നേര്‍ച്ച വെടിവഴിപാട് നിരോധിച്ച പത്തനംതിട്ട ജില്ല കളക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വെടിവഴിപാട്...

ശബരിമല വെടിവഴിപാട്;  കളക്ടറുടെ ഉത്തരവിന് സ്റ്റേkerala high court

കൊച്ചി: ശബരിമലയിലെ നേര്‍ച്ച വെടിവഴിപാട് നിരോധിച്ച പത്തനംതിട്ട ജില്ല കളക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വെടിവഴിപാട് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സെക്രട്ടറി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ.അബ്രഹാം മാത്യു, ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ശബരിമലയിലെ പൂജയുടെ ഭാഗമായുള്ള നിരുപദ്രവകരമായ നേര്‍ച്ചയാണ് വെടിവഴിപാടെന്ന് പരിഗണിക്കാതെയായിരുന്നു കളക്ടറുടെ ഉത്തരവെന്നുമുള്ള വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

മിനി കതിന ഉപയോഗിച്ചാണ് വെടിവഴിപാട് നടത്തുന്നതെന്നു  ഇതുമൂലം ചെറിയ ശബ്ദം മാത്രമാണുണ്ടാകുന്നതെന്നും ഇത് കൊണ്ട്  മലിനീകരണപ്രശ്‌നങ്ങളില്ലയെന്നും ഹര്‍ജിയില്‍ പറയുന്നു.പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലിത്താണ് പത്തനംതിട്ട ജില്ല കളക്ടര്‍ ഈ മാസം 12 നാണ് വെടിവഴിപാട് നിരോധിച്ച് ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡിന് നോട്ടീസ് നല്‍കിയിരുന്നില്ല.

വിഷു ദർശനത്തിന് നട തുറന്നിരിക്കുന്ന സമയത്ത് വെടിവഴിപാട് നിരോധിച്ച കളക്ടറുടെ നടപടി ധിക്കാരവും വിശ്വാസികളെ കണക്കിലെടുക്കാതെയുമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇക്കഴിഞ്ഞ മാർച്ച് 31ന് കരാറുകാരൻ ലൈസൻസ് പുതുക്കാൻ അപേക്ഷ കൊടുത്തിരുന്നു. ഇതിന്റെ രസീതും ലഭിച്ചതാണ്. വെടിപ്പുരയ്ക്ക് മതിയായ സംരക്ഷണമില്ലെന്ന കളക്ടറുടെ വാദവും അംഗീകരിക്കാൻ കഴിയില്ല. ആളുകൾ സഞ്ചരിക്കുന്ന പാതയിൽ നിന്ന് ഏറെ അകലെയാണ് വെടിപ്പുര. അവിടേക്ക് ആളുകൾ പ്രവേശിക്കുന്നത് ത‌ടയാൻ വേലി നിർമിച്ചിട്ടില്ലെന്നാണ് കളക്ടറുടെ വാദം. പൈപ്പു വേലി നിർമിക്കാൻ വനം വകുപ്പ് അനുമതി നൽകിയിട്ടില്ല. ചെറിയ ഇരുമ്പു പൈപ്പിനുള്ളിൽ ചെങ്കല്ലും കുറച്ചു വെടിമരുന്നുമാണ് വെടി വഴിപാടിന് ഉപയോഗിക്കുന്നത്. പൈപ്പിന്റെ അറ്റത്തെ ദ്വാരത്തിൽ തീ കൊടുക്കുമ്പോൾ പടക്കം കത്തുന്ന ശബ്ദം മാത്രമാണുണ്ടാകുന്നത്. ഇതിനെ മറ്റു മത്സരക്കമ്പങ്ങളുമായി താരതമ്യം ചെയ്യുന്നത് അപക്വമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.


Read More >>