സംസ്ഥാനം കനത്ത കടക്കെണിയില്‍

തിരുവനന്തപുരം: സംസ്ഥാനം കനത്ത കടക്കെണിയില്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊതുകടം ഇരട്ടിയിലധികമായെന്നാണ് സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്...

സംസ്ഥാനം കനത്ത കടക്കെണിയില്‍

cash

തിരുവനന്തപുരം: സംസ്ഥാനം കനത്ത കടക്കെണിയില്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊതുകടം ഇരട്ടിയിലധികമായെന്നാണ് സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വരാനിരിക്കുന്ന സര്‍ക്കാരിനെ കാത്തിരിക്കുന്നത് കാലിയായ ഖജനാവും വന്‍ ബാധ്യതകളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

1956 മുതല്‍ 2011 വരെയുള്ള 55 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തിന്റെ പൊതുകടം 78,673 കോടിയായിരുന്നെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊതുകടം ഇരട്ടിയിലധികമായിരിക്കുകയാണ്. 1,58,410 കോടി രൂപയായാണ് സംസ്ഥാനത്തിന്റെ പൊതുകടമെന്നാണ് റിപ്പോര്‍ട്ട്.


സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

2011 മെയില്‍ സര്‍ക്കാര്‍ പുറത്തുവിട്ട ധവളപത്രം പ്രകാരം സംസ്ഥാനത്തിന്റെ പൊതുകടം 78,673 കോടിയായിരുന്നു. എന്നാല്‍ 2015-16 ബജറ്റ് രേഖകളില്‍ നിന്നും സംസ്ഥാനത്തിന്റെ പൊതുകടം 1,57,757 കോടിയാണ്. ഈ മാസം 12 നും 23 നുമായി സര്‍ക്കാര്‍ 500 കോടിയുടെ അധികവായ്പയും എടുത്തിട്ടുണ്ട്.

2011 മെയ് 12ന് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ സംസ്ഥാന ഖജനാവില്‍ എല്ലാ കുടിശ്ശികകളും തീര്‍ത്ത് 1,473 കോടി രൂപ നീക്കിയിരിപ്പുണ്ടായിരുന്നു. സംസ്ഥാനം കടുത്ത കടക്കെണിയിലാണെന്ന് 2015 ലെ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

Read More >>