എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 96.59 വിജയ ശതമാനം

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്ഷം 98.57 ശതമാനമായിരുന്നു വിജയ ശതമാനമെങ്കില്‍ ഇത്തവണ അത് 96.59 ആയി കുറഞ്ഞു....

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 96.59 വിജയ ശതമാനംsslcഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്ഷം 98.57 ശതമാനമായിരുന്നു വിജയ ശതമാനമെങ്കില്‍ ഇത്തവണ അത് 96.59 ആയി കുറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി പികെ മൊഹന്തിയാണ് ഫലം പ്രഖ്യാപനം നടത്തിയത്. നാലേ മുക്കാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്.

ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ ജില്ല പത്തനംതിട്ടയാണ്. 1207 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. 22,879 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ ലഭിച്ചു.

ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടു ഉയര്‍ന്ന വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം സൂക്ഷ്മമായ മൂല്യനിര്‍ണ്ണയമാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ മോഡറേഷന്‍ മാര്‍ക്കും നല്‍കിയിട്ടില്ല.

ഫലത്തില്‍ കഴിഞ്ഞ തവണ പിഴവേറെ വന്നതിനാല്‍ മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളില്‍ നിന്നും മാര്‍ക്കുകള്‍ പരീക്ഷാഭവന്റെ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തിയത് മൂന്നുവട്ടം പരിശോധിച്ചുറപ്പാക്കി.

എസ്എസ്എല്‍സി ഫലമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .

Story by
Read More >>