ഐ.പി.എല്‍; മലിംഗക്കു അനുമതി നിഷേധിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

ശ്രീലങ്കന്‍ ഫാസ്റ്റ് ബൌളര്‍ ലസിത് മലിംഗ ഒമ്പതാം  ഐ.പി.എല്ലില്‍ കളിച്ചേക്കില്ല. മുംബൈ ഇന്ത്യന്‍സ് ടീമംഗമായ  മലിംഗക്ക് കളിക്കാനുള്ള അനുമതി നല്‍കാന്‍...

ഐ.പി.എല്‍; മലിംഗക്കു അനുമതി നിഷേധിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

malinh

ശ്രീലങ്കന്‍ ഫാസ്റ്റ് ബൌളര്‍ ലസിത് മലിംഗ ഒമ്പതാം  ഐ.പി.എല്ലില്‍ കളിച്ചേക്കില്ല. മുംബൈ ഇന്ത്യന്‍സ് ടീമംഗമായ  മലിംഗക്ക് കളിക്കാനുള്ള അനുമതി നല്‍കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കാണിക്കുന്ന വൈമനസ്യമാണ്  ഇതിനു പിന്നില്‍.

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകന്‍ കൂടിയായ മലിംഗ പരിക്ക് മൂലം ട്വന്റി-ട്വന്റി ലോകകപ്പില്‍ നിന്നും ഏഷ്യ കപ്പ്‌ മത്സരത്തില്‍ നിന്നും പിന്മാറിയിരുന്നു. മലിംഗയുടെ ശാരീരിക ക്ഷമത തൃപ്തികരമാണെന്ന് ഉറപ്പായാല്‍ മാത്രമേ കളിക്കാനുള്ള അനുമതി നല്‍കുകയുള്ളൂ എന്ന കര്‍ശനമായ  തീരുമാനത്തിലാണ് ക്രിക്കറ്റ് ബോര്‍ഡ്. തങ്ങളുടെ അനുവാദമില്ലാതെ മലിംഗക്കു കളിക്കാന്‍  സാധിക്കില്ലെന്നും അങ്ങനെ ചെയ്‌താല്‍ അദ്ദേഹത്തിന് റിസേര്‍വ് ബെഞ്ചില്‍ ഇരുന്നു തിരിച്ചുവരേണ്ടി വരുമെന്നും ശ്രീലങ്ക ക്രിക്കറ്റ്ബോര്‍ഡ് അധ്യക്ഷന്‍ തിലങ്ക സുമതിപാല അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


എന്നാല്‍ ഐ.പി.എലിന്റെ രണ്ടാം പാദത്തിലെങ്കിലും മലിംഗ തങ്ങളോടൊപ്പം ചേരുമെന്നുള്ള പ്രാര്‍ത്ഥനയിലാണ്  മറ്റു ടീമംഗങ്ങള്‍. മുംബൈ ഇന്ത്യന്‍സ് കോച്ചായ റിക്കി പോണ്ടിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൌളര്‍മാറില്‍ ഒരാളാണ് മലിംഗ. അദ്ദേഹം ഇല്ലാതെ  കളിക്കാനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനു പൂനയോട് പരാജയപ്പെട്ടിരുന്നു. മലിംഗയില്ലാത്ത ബൌളിംഗ് നിരയെ അടിച്ചോതുക്കിയാണ് പൂന വിജയം സ്വന്തമാക്കിയത്.

അതേസമയം മലിംഗ നായകസ്ഥാനത്തു നിന്നും പിന്മാറിയതിനെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. പരിക്ക് മൂലം മലിംഗക്കു നായകസ്ഥാനം ഒഴിയേണ്ടിവന്നു  എന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന ഔദ്യോഗിക  വിശദീകരണം എങ്കിലും നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ ബോര്‍ഡ് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു എന്നാണു ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത. തുടര്‍ന്ന് മലിംഗ ബോര്‍ഡിനെതിരെ നടത്തിയ ചില പരസ്യ പ്രസ്താവനകളാണ് ഇപ്പോള്‍ ഐ.പി.എല്ലില്‍ പങ്കെടുക്കാനുള്ള   അനുമതി അദ്ദേഹത്തിന് നല്‍കാന്‍  ബോര്‍ഡ് വിസമ്മതിക്കുന്നതെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

Read More >>