കുമ്മനത്തെ സച്ചിനോട് ഉപമിച്ചു ശ്രീശാന്ത്

തിരുവനന്തപുരം:നിയമ സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ എസ്...

കുമ്മനത്തെ സച്ചിനോട് ഉപമിച്ചു ശ്രീശാന്ത്

sachin-kummanam

തിരുവനന്തപുരം:നിയമ സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ എസ് ശ്രീശാന്ത്‌. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആചാര്യനായ സച്ചിന്‍ ടെണ്ടുല്‍ക്കറെ ശ്രീശാന്ത്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി ഉപമിച്ചത്.

കുമ്മനം രാജശേഖരന്റെ രീതികള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെപ്പോലെയാണെന്നു എന്നായിരുന്നു ശ്രീശാന്തിന്റെപ്രസ്താവന. സച്ചിനോളം വിനീതഭാവമുള്ള വ്യക്തിയാണ് കുമ്മനമെന്നും അദ്ദേഹമാണ് കേരള രാഷ്ട്രീയത്തില്‍ തനിക്ക് ഏറ്റവും  ഇഷ്ടമുള്ള നേതാവെന്നും ശ്രീശാന്ത് പറഞ്ഞു.

ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന സമയത്തു കേരളത്തിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ മലയാളികള്‍ക്ക് അറിയാമെന്നും, ഇവിടെ ബിജെപിക്ക് അധികാരം കിട്ടുന്നതു കേരളത്തെ സംബന്ധിച്ച് ആയിരം മടങ്ങ് നല്ലതായിരിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.

Read More >>