'ക്ലീഷേ പ്രണയകഥ'യുമായി ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും

ക്ലീഷേ പ്രണയവുമായി ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും വരുന്നു. ബിജു മേനോന്‍ നായകനായ 'സാള്‍ട്ട് മംഗോ ട്രീ' എന്ന ചിത്രത്തിന്‍റെ സംവിധായകനായ...

dhyanക്ലീഷേ പ്രണയവുമായി ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും വരുന്നു. ബിജു മേനോന്‍ നായകനായ 'സാള്‍ട്ട് മംഗോ ട്രീ' എന്ന ചിത്രത്തിന്‍റെ സംവിധായകനായ രാജേഷ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഒരു ക്ലീഷേ പ്രണയകഥ' എന്ന ടാഗ് ലൈനോട് കൂടി ഒരുങ്ങുന്നത്.

ചിത്രത്തില്‍ ഇരുവരും അച്ഛനും മകനുമായി തന്നെയാണ് അഭിനയിക്കുന്നത്. അച്ഛന്റെയും മകന്റെയും ആത്മബന്ധമാണ് ചിത്രത്തിലെ പ്രമേയം. അച്ഛന്റെയും അമ്മയുടെയും ആഹ്ലാദപൂര്‍ണ്ണമായ ജീവിതം കണ്ടു കൊതിക്കുന്ന  മകനായാണ്‌ ധ്യാന്‍ വേഷമിടുന്നത്. സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ഉടന്‍ തന്നെ തിരുവനന്തപുരത്ത് ആരംഭിക്കും.