നാട്ടില്‍ വോട്ടുള്ളവര്‍ക്ക് 'വോട്ടു'വിമാനം

കോഴിക്കോട്: വോട്ടുള്ള പ്രവാസികള്‍ക്ക് ഇനി 'വോട്ടുവിമാനത്തില്‍'  നാട്ടിലെത്താം. പ്രവാസി വോട്ടര്‍മാരേയും വഹിച്ചു കൊണ്ടുള്ള വിമാനങ്ങള്‍ അടുത്ത മാസത്തോടെ...

നാട്ടില്‍ വോട്ടുള്ളവര്‍ക്ക്

passport

കോഴിക്കോട്: വോട്ടുള്ള പ്രവാസികള്‍ക്ക് ഇനി 'വോട്ടുവിമാനത്തില്‍'  നാട്ടിലെത്താം. പ്രവാസി വോട്ടര്‍മാരേയും വഹിച്ചു കൊണ്ടുള്ള വിമാനങ്ങള്‍ അടുത്ത മാസത്തോടെ എത്തി തുടങ്ങും. ഇടതു പ്രവാസി സംഘടനകളും ദുബൈ കെഎംസിസിയുടേയും ആഭിമുഖ്യത്തിലാണ് വോട്ടര്‍മാരെ നാട്ടിലെത്തിക്കുന്നത്.

ദുബൈയില്‍ നിന്ന് കെഎംസിസിയുടെ ആദ്യവിമാനം മെയ് 12 കോഴിക്കോടെത്തും. കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള നാട്ടിലെത്തിക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് സംഘടനകള്‍ നടത്തി വരുന്നത്. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലേക്ക് പരമാവധി വോട്ടര്‍മാരെ എത്തിക്കാനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്.


ഇതിനായുള്ള രജിസ്ട്രേഷന്‍ നടത്തി വരികയാണ്. കെഎംസിസിയുടെ വിമാനത്തില്‍ വരുന്നവരില്‍ നിന്ന് രജിസ്ട്രേഷനുള്ള ഫീസ് മാത്രമേ വാങ്ങുന്നുള്ളു. ബാക്കി വരുന്ന തുക കമ്മിറ്റി വഹിക്കും എന്നാല്‍ തിരിച്ചു പോക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ വേണ്ടി വരും.

ഇടതുപക്ഷ പ്രവാസി സംഘടനകളും സമാനമായി വിധത്തിലാണ് വോട്ടു വിമാനം കൊണ്ടുവരുന്നത്. സൗദി അറേബ്യയില്‍ നിന്നും യു .എ.ഇ യില്‍ നിന്നും വിമാനയാത്രക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്.