വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ 'കണ്ണുകള്‍ കാലിടറി'

കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്‍മാരാകുന്ന വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ 'കണ്ണുകള്‍ കാലിടറി' എന്ന ഗാനം പുറത്തിറങ്ങി. നവാഗതനായ ഋഷി...

വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ

Valleem-Thetti-Pulleem-Thetti-movie-36

കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്‍മാരാകുന്ന വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ 'കണ്ണുകള്‍ കാലിടറി' എന്ന ഗാനം പുറത്തിറങ്ങി. നവാഗതനായ ഋഷി ശിവകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സൂരജ് എസ് കുറുപ്പാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൂരജ് തന്നെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതി സംഗീതം പകര്‍ന്നിരിക്കുന്നത്.

അച്ചപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുഞ്ഞുണ്ണി എസ് കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.


തൊണ്ണൂറുകളിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമയുടെ പശ്ചാത്തലം. ഒരു സിക്ലാസ് തീയറ്ററും ഗ്രാമത്തിലെ പത്ത് ദിവസത്തെ ഉത്സവവും കഥയില്‍ വിഷയമാകുന്നു. ഗ്രാമത്തിലെ തീയറ്ററിലെ പ്രോജക്ട് ഓപ്പറേറ്ററിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ആഗോളവത്കരണത്തിന്റെ കടന്നുവരവ് ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍.

ഏപ്രില്‍ 28-ന് ചിത്രം തീയറ്ററുകളില്‍ എത്തും.

Read More >>