സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഉത്തര കൊറിയ വിലക്കേര്‍പ്പെടുത്തി

പ്യോംഗ്യാങ്:  ഓണ്‍ലൈനില്‍ വിവരങ്ങള്‍ പടരുന്നതില്‍ ആശങ്കകൊണ്ടാണ്  ഫെയ്‌സ്ബുക്ക്, യൂടൂബ്, ട്വിറ്റര്‍, തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ക്ക്...

സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഉത്തര കൊറിയ വിലക്കേര്‍പ്പെടുത്തി

o-TWITTER-facebook

പ്യോംഗ്യാങ്:  ഓണ്‍ലൈനില്‍ വിവരങ്ങള്‍ പടരുന്നതില്‍ ആശങ്കകൊണ്ടാണ്  ഫെയ്‌സ്ബുക്ക്, യൂടൂബ്, ട്വിറ്റര്‍, തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഉത്തരകൊറിയയില്‍ വിലക്ക്.ഇത്സംബന്ധിച്ച വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ പ്രഖ്യാപനംകഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവന ധാതാക്കളായ കൊറിയോലിങ്കാണ് വിലക്ക് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. രാജ്യത്തെ ഭൂരിപക്ഷം ആളുകള്‍ക്കും ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമല്ലെന്നത് കൊണ്ട് വിലക്ക് ഉത്തരകൊറിയയിലെ സാധാരണ ജനങ്ങളെ കാര്യമായി ബാധിക്കില്ല.

നിശ്ചിതമായ സമയപരിധിവരെയാണ് യൂടൂബ്, ഫേസ്ബുക്ക് തുടങ്ങിയ സൈറ്റുകള്‍ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവ കൂടാതെ ചൂതാട്ടസൈറ്റുകളും പോണ്‍സൈറ്റുകളും തടയുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാസങ്ങളോളം ഈ നിരോധനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

Read More >>