ആറ് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ്: മദ്യനയത്തില്‍ നിന്നുള്ള വ്യതിചലനമല്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് ആറ് ബാറുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് നല്‍കിയതെന്നും ഇത് സര്‍ക്കാരിന്റ...

ആറ് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ്: മദ്യനയത്തില്‍ നിന്നുള്ള വ്യതിചലനമല്ലെന്ന് മുഖ്യമന്ത്രി

bar

കൊച്ചി: സംസ്ഥാനത്ത് ആറ് ബാറുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് നല്‍കിയതെന്നും ഇത് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നുള്ള വ്യതിചലനമല്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. മദ്യനയത്തിന് അനുസൃതമായാണ് ലൈസന്‍സ് നല്‍കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് ബാര്‍ ലൈസന്‍സുള്ള ഹോട്ടലുകളുടെ എണ്ണം 30 ആയി.

കൊച്ചി മരടിലെ ക്രൗണ്‍ പ്ലാസ, ആലുവ അത്താണിയിലെ ഡയാന ഹൈറ്റ്സ്, ആലപ്പുഴയിലെ ഹോട്ടല്‍ റമദ, തൃശ്ശൂര്‍ ജോയ്സ് പാലസ്, അങ്കമാലി സാജ് എര്‍ത്ത് റിസോര്‍ട്ട്സ്, വയനാട് വൈത്തിരി വില്ലേജ് റിസോര്‍ട്ട് എന്നിവക്കാണ് എക്സൈസ് കമ്മിഷണര്‍ ബാര്‍ ലൈസന്‍സ് നല്‍കിയത്. ഇതില്‍ നാലെണ്ണം ത്രീ സ്റ്റാറില്‍ നിന്ന് അടുത്ത കാലത്ത് ഫൈവ് സ്റ്റാറായി അപ്ഗ്രേഡ് ചെയ്തതാണ്.

ലൈസന്‍സ് അനുവദിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് മദ്യനയത്തിന്റെ ഭാഗമായാണ്. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story by
Read More >>