എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ല: യെച്ചൂരി

ന്യൂഡല്‍ഹി: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നിലവിലെ മദ്യനയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ല: യെച്ചൂരി

sitaram-yechury

ന്യൂഡല്‍ഹി: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നിലവിലെ മദ്യനയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മദ്യ ഉപയോഗം കുറച്ചു കൊണ്ടു വരികയാണ് ലക്ഷ്യം. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍  അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

മദ്യനയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മദ്യ ഉപയോഗം കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും. മദ്യ ഉപയോഗം ഇനിയും എങ്ങനെ കുറയ്ക്കാമെന്നാണ് ആലോചിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയതാണെന്നും യെച്ചൂരി പറഞ്ഞു.


യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം പ്രായോഗികമല്ലെന്നും മദ്യ വര്‍ജനമാണ് നടപ്പിലാക്കേണ്ടതെന്നും  പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനെ അനുകൂലിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തു വന്നിരുന്നു.

സിപിഐ(എം)ന്റെ മദ്യനയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കിത്.