അരൂരില്‍ സിദ്ദീഖില്ല; സീറ്റ് ആര്‍എസ്പിക്ക്

തിരുവനന്തപുരം: അരൂരില്‍ സിനിമാതാരം സിദ്ദീഖിനെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ മാറ്റം. ആര്‍എസ്പിക്ക് അരൂരും ആറ്റിങ്ങലും നല്‍കാന്‍ സീറ്റ്...

അരൂരില്‍ സിദ്ദീഖില്ല; സീറ്റ് ആര്‍എസ്പിക്ക്

siddhique

തിരുവനന്തപുരം: അരൂരില്‍ സിനിമാതാരം സിദ്ദീഖിനെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ മാറ്റം. ആര്‍എസ്പിക്ക് അരൂരും ആറ്റിങ്ങലും നല്‍കാന്‍ സീറ്റ് വിഭജജന ചര്‍ച്ചയില്‍ തീരുമാനമായി.

അരൂരും ആറ്റിങ്ങലും ആര്‍എസ്പിക്ക് നല്‍കാമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ആര്‍എസ്പി നേതൃത്വത്തെ അറിയിച്ചു. ഇന്ന് ചേരുന്ന ആര്‍എസ്പി യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമാകും.

നേരത്തേ സിപിഐ(എം)ലെ സിറ്റിംഗ് എംഎല്‍എ എഎം ആരിഫിനെതിരെ സിദ്ദീഖിനെ അരൂരില്‍ മത്സരിപ്പിക്കാനായിരുന്നു നേതൃത്വം ആലോചിച്ചത്. എന്നാല്‍ സിദ്ദീഖിനെ മത്സരിപ്പിക്കുന്നതിനെതിരെ ആലപ്പുഴ ഡിസിസി രംഗത്തെത്തുകയായിരുന്നു. സിദ്ദീഖിനെതിരെ സ്ഥലത്ത് പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി തീരുമാനം മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ സിദ്ദീഖിന് പകരം ഏത് സീറ്റ് നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അതേസമയം, മൂന്ന് സ്ഥാനാര്‍ത്ഥികളെ ആര്‍എസ്പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ സിറ്റിംഗ് സീറ്റായ ചവറയില്‍ മത്സരിക്കും. മുതിര്‍ന്ന നേതാവ് എഎ അസീസ് ഇരവിപുരത്തും ഉല്ലാസ് കോവൂര്‍ കുന്നത്തൂരിലും മത്സരിക്കും.