ശിഖാമണി റിലീസിന്

മുപ്പത്തിയഞ്ചുകിലോമീറ്ററോളം സഞ്ചരിച്ചെത്തുന്ന കൊരങ്കണി എന്ന വനപ്രദേശത്താണ് ശിഖാമണി എന്ന ചിത്രത്തിന്റെ ചിത്രീകരണം. വിനോദ് ഗുരുവായൂരാണ് ചിത്രത്തിന്റെ...

ശിഖാമണി റിലീസിന്

shikhamani

മുപ്പത്തിയഞ്ചുകിലോമീറ്ററോളം സഞ്ചരിച്ചെത്തുന്ന കൊരങ്കണി എന്ന വനപ്രദേശത്താണ് ശിഖാമണി എന്ന ചിത്രത്തിന്റെ ചിത്രീകരണം. വിനോദ് ഗുരുവായൂരാണ് ചിത്രത്തിന്റെ സംവിധായകന്‍. വിനോദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ശക്തമായ ഒരു പ്രമേയത്തിന്റെ പിന്‍ബലത്തിലാണ് വിനോദ് ഈ ചിത്രം അവതരിപ്പിക്കുന്നത്. വനത്തിനോട് ചേര്‍ന്നു കിടക്കുന്ന ഒരതിര്‍ത്തിഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

ഈ ചിത്രത്തിലെ ശിഖാമണി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതിയ തലമുറയില്‍ ശ്രദ്ധേയനായ ചെമ്പന്‍ വിനോദ് ജോസാണ്. ചെമ്പന്റെ രൂപത്തിനും ഭാവത്തിനും ഇണങ്ങുന്ന ഒരു കഥാപാത്രം തന്നെയായിരിക്കും ഇതിലെ ശിഖാമണി. അല്പം പരുക്കനായ കഥാപാത്രമാണിത്. സ്വതഃസിദ്ധമായ നര്‍മ്മ ഭാവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ശിഖാമണി എന്ന കഥാപാത്രത്തെ വിനോദ് ഒരുക്കുന്നത്. വനമദ്ധ്യത്തിലൂടെ കടന്നു പോകുന്ന റെയില്‍വെയുടെ ഗ്യംങ്മാനാണ് ശിഖാമണി. ഈ പോസ്റ്റില്‍ തന്നെ വേറെയും ആള്‍ക്കാര്‍ ഉണ്ടെങ്കിലും ഉത്തരവാദിത്ത്വത്തോടെ ഈ ജോലി നിര്‍വഹിക്കുന്ന ഒരാള്‍ ശിഖാമണിയാണ്. ചന്തുവും ഗ്യാംങ്മാനാണ്. പക്ഷെ ഇതുവരെ അവന്‍ കാട്ടില്‍ കയറിയിട്ടില്ല. അടിവാരത്ത് ഒത്തുകൂടി സമയം പോക്കും. കൊരങ്കണിയിലെ ഒരു പ്രധാന റോഡരുകില്‍ ഈ ചിത്രത്തിനു വേണ്ടി ഒരു ചെറിയ കവല ഒരുക്കിയിട്ടുണ്ട്. ചായക്കടയും ബാര്‍ബര്‍ഷോപ്പും ഉള്‍പ്പെടെ അത്യാവശ്യം വേണ്ട കടകളാണ് ഒരുക്കിയിരിക്കുന്നത്. ഈ കടക്കാരായി ഏതാനും അഭിനേതാക്കളുമുണ്ട്. ഈ നാല്‍ക്കവലയിലായിരുന്നു കഴിഞ്ഞ കുറെ ദിവസമായി ചിത്രീകരണം. കൊളുങ്കാമല ഗ്രാമവാസികള്‍ ഒത്തുകൂടുന്നതും ഇവിടെയാണ്.

ചെമ്പന്‍ വിനോദ് ജോസ്, സുധീര്‍ കരമന, സുനില്‍ സുഖദ, ഷാജു, നോബി കോട്ടയം, പ്രദീപ്, മനുരാജ്, ശശി, മഞ്ജുഷ, അഞ്ജന, സിനിമോള്‍ എന്നിവരാണ്മറ്റു താരങ്ങള്‍.

ഷിബുചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ക്ക് സുധീഷ് പഴനാട് ഈണം നല്‍കുന്നു. മനോജ് പിള്ള ഛായാഗ്രഹണവും സനല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.